ബംഗളൂരു: ഹാസനിലെ ബേലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി സ്ത്രീ മരിച്ചു. 40 വയസ്സുള്ള ചന്ദ്രമ്മയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ബേലൂർ അങ്കിഹള്ളിയിലെ കാപ്പിത്തോട്ടത്തിലാണ് സംഭവം. തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ ചന്ദ്രമ്മയെ ആന ആക്രമിക്കുകയായിരുന്നു.
കാട്ടാന ചന്ദ്രമ്മയെ കൊമ്പിൽ കോർത്തെടുത്ത് കൊലപ്പെടുത്തിയതായാണ് വിവരം. സംഭവമറിഞ്ഞ് ലോക്കൽ പൊലീസും വനം ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ ജനങ്ങൾ ജാഗ്രതയോടെയിരിക്കണമെന്ന് വനം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.