കുട്ടിയുടെ കാല് പൊള്ളലേറ്റ നിലയിൽ
ബംഗളൂരു: വികൃതികാണിച്ചതിന് ശിക്ഷയായി മകന്റെ ശരീരത്തിൽ ഇരുമ്പുകമ്പി ചൂടാക്കിവെച്ച് പൊള്ളലേൽപിച്ച യുവതി അറസ്റ്റിൽ. ഓൾഡ് ഹുബ്ബള്ളി ടൗണിലെ ടിപ്പു നഗർ സ്വദേശി അനുഷ ഹുളിമരയെയാണ് അറസ്റ്റുചെയ്തത്. കുട്ടിയുടെ കൈയിലും കാലിലും കഴുത്തിലും പൊള്ളലേൽപിച്ചെന്ന് ഓൾഡ് ഹുബ്ബള്ളി പൊലീസ് പറഞ്ഞു.
മകന്റെ പെരുമാറ്റത്തിൽ രോഷംപൂണ്ട മാതാവ് ക്രൂരമായി ശിക്ഷിക്കുകയായിരുന്നു. കരച്ചിൽകേട്ട് ഓടിയെത്തിയവർ കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്ന് അവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ശിശുക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടിയുടെ ചികിത്സക്കുവേണ്ട നടപടിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.