വി​സ്ഡം ഇ​സ​ലാ​മി​ക് സ്റ്റു​ഡ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ‘പ്രൊ​ഫ്കോ​ൺ’ ആ​ഗോ​ള പ്ര​ഫ​ഷ​ന​ൽ വി​ദ്യാ​ർ​ഥി സ​മ്മേ​ള​ന​ത്തി​ൽ മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഡോ. ​എ​സ്.​വൈ. ഖു​റൈ​ശി പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജനാധിപത്യം നിർണായക വഴിത്തിരിവിൽ-ഡോ. എസ്.വൈ. ഖുറൈശി

മംഗളൂരു: ആഗോള തലത്തിലും വിശേഷിച്ച് ഇന്ത്യയിലും ജനാധിപത്യം നിര്‍‌ണായക വഴിത്തിരിവിലാണെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍  അഭിപ്രായപ്പെട്ടു. മംഗളൂരു സൂര്യ വുഡ്സിൽ വിസ്ഡം ഇസ് ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ‘പ്രൊഫ്കോൺ’ ആഗോള പ്രഫഷനൽ വിദ്യാർഥി സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ രാജ്യങ്ങൾ ക്ഷീണിതരായ സ്ഥിതിയാണ്.വോട്ടർമാരുടെ പങ്കാളിത്തം കുറയുകയും ഭരണഘടന സ്ഥാപനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഇതിൽ നിർണായക പങ്കും ഉത്തരവാദിത്തവുമുണ്ട്. ഫെഡറൽ സംവിധാനങ്ങൾക്ക് തുരങ്കം വെക്കുന്നതും രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ആഭ്യന്തര ജനാധിപത്യം ദുർബലപ്പെടുന്നതും മാധ്യമ സ്വാതന്ത്ര്യം കുറയുന്നതും വ്യാജ വാർത്തകളുടെ പ്രചാരവും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള ധ്രുവീകരണവും ജനാധിപത്യം കൊണ്ട് നാം നേടിയ നേട്ടങ്ങൾക്ക് വിഘ്നം തീർക്കുമെന്നും ഖുറൈശി അഭിപ്രായപ്പെട്ടു.

രാജ്യത്തെ വിവിധ പ്രഫഷനൽ കോളജുകളിലും സർവകലാശാലകളിലും വേരൂന്നുന്ന ജനാധിപത്യ ധ്വംസനങ്ങളും അക്രമ രാഷ്ട്രീയവും അപലപനീയമാണെന്നും അതിനെതിരെ വിദ്യാർഥി സമൂഹം ഒരുമിച്ച് പ്രതിരോധം തീർക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.വിവിധ സെഷനുകളിലായി സൈദ് പട്ടേൽ മുംബൈ, വിസ്ഡം ഇസ്‌ലാമിക്‌ ഓർഗനൈസേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഫൈസൽ മൗലവി പുതുപ്പറമ്പ്‌, സെക്രട്ടറി അബ്ദുൽ മാലിക്‌ സലഫി, ലജ്നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ ജോയന്റ്‌ കൺവീനർ മുഹമ്മദ്‌ ഷബീബ്‌ സ്വലാഹി, പീസ് റേഡിയോ സി.ഇ.ഒ പ്രഫ. ഹാരിസ് ബിൻ സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, ഹാരിസ് കായക്കൊടി, വിസ്ഡം യൂത്ത്‌ വൈസ്‌ പ്രസിഡന്റുമാരായ ഡോ. പി.പി. നസീഫ്, ഡോ. വി.പി. ബഷീർ,

വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ, ഡോ. സി.പി. അബ്ദുല്ല ബാസിൽ, സഫുവാൻ ബറാമി അൽ ഹികമി, അസ്ഹർ അബ്ദുൽ റസാഖ്, ഖാലിദ് വെള്ളില, നിയാസ് കൂരിയാടൻ, റൈഹാൻ അബ്ദുൽ ഷഹീദ്‌, ഡോ. മുഹമ്മദ്‌ കുട്ടി കണ്ണിയൻ, ഡോ. ടി.സി. മുഹമ്മദ് മുബഷിർ, എ.പി. സമീർ മുണ്ടേരി, ശരീഫ് കാര, മുനവർ സ്വലാഹി, പി.കെ. അംജദ്‌ മദനി, അഷ്കർ ഇബ്രാഹീം, വാഫി ഷിഹാദ്, സഹൽ മദീനി, അനീസ് മദനി, ഷഫീഖ് അബ്ദുറഹീം, യാസിർ അൽ ഹികമി, മുഷ്താഖ്‌ അൽ ഹികമി, ഹവാസ് സുബ്‌ഹാൻ, നുസ്‌ഹാൻ രണ്ടത്താണി,

ഷംജാസ് കെ. അബ്ബാസ്, സഫീർ അൽ ഹികമി, അബ്ഹജ് സുറൂർ, വി.എസ്‌. അബ്ദുൽ ഹാദി, ഷാഫി അൽ ഹികമി, പി.കെ. റിഷാദ് അസ്‌ലം, അക്രം വളപട്ടണം, സ്വാലിഹ്‌ കാവനൂർ, ശാബിൻ മദനി പാലത്ത്‌, ഷുഹൈബ് അൽ ഹികമി എന്നിവർ സംസാരിച്ചു.ഷീ സ്പേസ് സിമ്പോസിയത്തിന്‌ വിസ്ഡം വിമൻ സംസ്ഥാന അധ്യക്ഷ ഡോ. സി. റസീല, വിസ്ഡം ഗേൾസ് സംസ്ഥാന അധ്യക്ഷ ടി.കെ. ഹനീന എന്നിവരും ‘ടാക്ലിങ് മോഡേൺ അഡിക്ഷൻസ്’ ശിൽപശാലക്ക് ശൈഖ് അബ്ദുസ്സലാം മദനി, ശഫീഖ് ബിൻ റഹീം എന്നിവരും നേതൃത്വം നൽകി.

‘എക്കോസ് ഓഫ് അൽ ഖുദ്സ്; ദി ഫലസ്തീൻ സ്റ്റോറി’ സെഷനിൽ ജിയോപൊളിറ്റിക്കൽ അനലിസ്റ്റും കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്ര വിഭാഗം പ്രഫസറുമായ ഡോ. പി.ജെ. വിൻസന്റ്, ഡോ. സി.പി. അബ്ദുല്ല ബാസിൽ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. സമ്മേളനം ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ‘വെൻ ദി റിജിം ഫെയിൽസ്, ദി പീപ്പിൾ’ തലക്കെട്ടിൽ നടന്ന ചർച്ചയിൽ എം.എസ്.എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, യൂത്ത് കോൺഗ്രസ് പ്രതിനിധി ഡോ. ജിന്റോ ജോൺ എന്നിവർ സംസാരിച്ചു.

വിദ്യാർഥി പങ്കാളിത്തം കൊണ്ട്ശ്രദ്ധേയമായി പ്രൊഫ്കോൺ

മം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യു​ടെ വി​ദ്യാ​ഭ്യാ​സ ത​ല​സ്ഥാ​ന​മാ​യി അ​റി​യ​പ്പെ​ടു​ന്ന മം​ഗ​ളു​രു സൂ​ര്യ വു​ഡ്സി​ൽ ന​ട​ക്കു​ന്ന വി​സ്ഡം ഇ​സ് ലാ​മി​ക് സ്റ്റു​ഡ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്രൊ​ഫ്കോ​ൺ വി​ദ്യാ​ർ​ഥി പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നും ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ, ഡ​ൽ​ഹി തു​ട​ങ്ങി പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​യും വി​ദേ​ശ​ത്തെ​യും ഉ​ന്ന​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ എ​ത്തി​ച്ചേ​ർ​ന്നു.ക​ർ​ണാ​ട​ക​യി​ലെ കെ.​സി. റോ​ഡ്, ബി.​സി. റോ​ഡ്, കു​ട​ക്, ഉ​ള്ളാ​ൾ, ദേ​ർ​ള​ക​ട്ട, പു​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും മു​ഴു​വ​ൻ സ​മ​യം യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.

പ്രൊ​ഫ്കോ​ണി​ൽ ഇ​ന്ന്

ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന ഓ​പ​ൺ ഫോ​റ​ത്തി​ൽ ഫൈ​സ​ൽ മൗ​ല​വി പു​തു​പ്പ​റ​മ്പ്, ല​ജ്ന​ത്തു​ൽ ബു​ഹൂ​സു​ൽ ഇ​സ്‌​ലാ​മി​യ്യ സെ​ക്ര​ട്ട​റി ശ​മീ​ർ മ​ദീ​നി, മു​ഹ​മ്മ​ദ് സ്വാ​ദി​ഖ് മ​ദീ​നി, യാ​സി​ർ അ​ൽ ഹി​ക​മി എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. ‘വേ​ക്ക് അ​പ് കോ​ൾ; ബ​സ്റ്റി​ങ് ദി ​ന​റേ​റ്റീ​വ്സ്’ സെ​ഷ​നി​ൽ വി​സ്ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ്റ​ഫ്, വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി. ​മു​ഹ​മ്മ​ദ് അ​ജ്മ​ൽ, മു​ഹ​മ്മ​ദ് ബി​ൻ ഷാ​ക്കി​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

പ്രോ​ഫ്‌​ലൂ​മി​ന അ​വാ​ർ​ഡ് ഫോ​ർ എ​ക്സ​ല​ൻ​സ്’ പു​ര​സ്കാ​രം എ​ൻ.​ഐ.​ടി കാ​ലി​ക്ക​റ്റ് ഗോ​ൾ​ഡ് മെ​ഡ​ലി​സ്റ്റ് മു​ഹ​മ്മ​ദ് അ​മീ​ന്‌ പ്രൊ​ഫ്കോ​ൺ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​ഡൂ​ർ ബി. ​ഇ​ബ്രാ​ഹീം സ​മ്മാ​നി​ക്കും.സ​മാ​പ​ന സ​മ്മേ​ള​നം പ്ര​മു​ഖ പ​ണ്ഡി​ത​നും വി​സ്ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ അ​ബൂ​ബ​ക്ക​ർ സ​ല​ഫി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ർ​ണാ​ട​ക നി​യ​മ​സ​ഭാം​ഗം അ​ശോ​ക് കു​മാ​ർ റൈ, ​മു​ഖ്യാ​തി​ഥി​യാ​വും. വി​സ്ഡം ഇ​സ്‌​ലാ​മി​ക് സ്റ്റു​ഡ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് ശ​മീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹു​സൈ​ൻ സ​ല​ഫി ഷാ​ർ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

Tags:    
News Summary - S.Y.Qureshi says democracy is at a critical juncture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.