എ.​ജെ.​ടി

ജോ​ൺ​സി​ങ്

വ​ന്യ​ജീ​വി സം​ര​ക്ഷ​ക​ൻ എ.​ജെ.​ടി ജോ​ൺ​സി​ങ് അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു: പ്ര​മു​ഖ വ​ന്യ​ജീ​വി സം​ര​ക്ഷ​ക​നാ​യ ആ​ശി​ർ ജ​വ​ഹ​ർ തോ​മ​സ് ജോ​ൺ​സി​ങ് ബം​ഗ​ളൂ​രു​വി​ൽ അ​ന്ത​രി​ച്ചു. 78 വ​യ​സ്സാ​യി​രു​ന്നു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് മ​ര​ണം. ത​മി​ഴ്നാ​ട് നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി​യാ​ണ്.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്റെ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും ത​മി​ഴ്നാ​ടി​ന്റെ വെ​ളി​ച്ച​മാ​ണ് അ​ണ​ഞ്ഞ​തെ​ന്നും മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സ്ക്വാ​ഡ്ര​ൺ ലീ​ഡ​ർ മൈ​ക്ക് ആ​ശി​ർ ജോ​ൺ​സി​ങ് (റി​ട്ട), മൈ​ക്രോ​സോ​ഫ്റ്റി​ൽ സീ​നി​യ​ർ ഡി​സൈ​ന​റാ​യ മെ​ർ​വി​ൻ ജോ​ൺ​സി​ങ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഭാ​ര്യ കൗ​സ​ല്യ നേ​ര​ത്തേ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. 

Tags:    
News Summary - Wildlife conservationist AJT Jonesing passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.