Posted On
date_range Updated On
date_range ഭക്ഷ്യവിഷബാധ; 97 ജീവനക്കാര്‍ ആശുപത്രിയില്‍
ബംഗളൂരു: ദേവനഹള്ളിയിലെ സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാരെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫിസ് കാന്റീനിൽ നിന്നും ഇഡ്ഡലിയും വടയും കഴിച്ചതിനെ തുടർന്നാണ് നിരവധി പേര് അസ്വസ്ഥത പ്രകടിപ്പിച്ചത്. ബുധനാഴ്ചയാണ് സംഭവം. ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു.
കാന്റീനിന്റെ ശുചിത്വ പരിശോധന ആരോഗ്യ അധികൃതര്‍ നടത്തും. ജീവനക്കാരെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ബംഗളൂരു റൂറൽ ജില്ലാ ആരോഗ്യ ഓഫിസർ ഡോ. കൃഷ്ണ റെഡ്ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.