പുനീത്
മംഗളൂരു: സമൂഹ മാധ്യമങ്ങളിൽ വിദ്വേഷം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സംഘ്പരിവാർ പ്രവർത്തകൻ പുനീത് കെരേഹള്ളിയെ ബെൽത്തങ്ങാടി പൊലീസ് ബംഗളൂരുവിൽ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ബെൽത്തങ്ങാടിയിലേക്ക് കൊണ്ടുവന്നു.
കെരേഹള്ളി ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ്. ബെൽത്തങ്ങാടിയിലെ കസ്ബ ഗ്രാമത്തിലെ ഹുൻസെകട്ടെ നിവാസിയായ ജോറാം ബർബോസ 2025 ഓഗസ്റ്റ് ഏഴിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനീതിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സാമുദായിക സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് കെരേഹള്ളി പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നും വിഡിയോ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ചെന്നുമാണ് പരാതി.
കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ബെൽത്തങ്ങാടി പൊലീസ് കെരേഹള്ളിക്ക് നിരവധി നോട്ടിസുകൾ അയച്ചിരുന്നു. തുടർച്ചയായി നിയമം പാലിക്കാത്തതിനാൽ, ബെൽത്തങ്ങാടി കോടതിയിൽനിന്ന് പൊലീസ് അറസ്റ്റ് വാറണ്ട് നേടി. തുടർന്ന് വാറണ്ട് നടപ്പാക്കാൻ പ്രത്യേക സംഘം ബംഗളൂരുവിലേക്ക് പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.