വരുൺ

ക്രിക്കറ്റ് കളിക്കിടെ ഷോക്കേറ്റ് പതിനഞ്ചുകാരൻ മരിച്ചു

മംഗളൂരു: മഹാകാളിപട്പുവിനടുത്ത് സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചു. മഹാകാളിപട്പ്പു നിർമ്മല നഗറിൽ താമസിക്കുന്ന കണ്ണന ഗൗഡയുടെ മകനൻ വരുണാണ് (15) മരിച്ചത്. ഹാവേരി ജില്ലയിലെ ബ്യാദ്ഗി താലൂക്കിലെ ബന്നിഹട്ടി ഗ്രാമത്തിൽ നിന്നുള്ള കുടുംബം 25 വർഷമായി മംഗളൂരുവിലാണ് താമസം.

മഹാകാളിപട്പു അടിപ്പാതക്കടുത്ത ഭജന മന്ദിറിന് സമീപം വരുൺ തന്റെ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കളിക്കിടെ, പന്ത് മന്ദിറിന്റെ മേൽക്കൂരയിൽ വീണു. അത് എടുക്കാൻ കയറിയ വരുൺ അബദ്ധത്തിൽ വൈദ്യുതി വയറിൽ തട്ടി.

സ്ഥലത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാന്റീൻ നടത്തിപ്പുകാരൻ കണ്ണന ഗൗഡയുടെ മകനായ വരുൺ എസ്എസ്എൽസി പരീക്ഷ എഴുതിഫലം കാത്തിരിക്കുകയായിരുന്നു.

Tags:    
News Summary - Fifteen-year-old dies after being electrocuted during cricket game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.