മം​ഗ​ളൂ​രു എം.​എ​ൽ.​എ​യും ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​റു​മാ​യ യു.​ടി. ഖാ​ദ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ

മം​ഗ​ളൂ​രു​വി​ൽ 300 കോ​ടി​യു​ടെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി കേ​ബ്ൾ പ​ദ്ധ​തി

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു സി​റ്റി കോ​ർ​പ​റേ​ഷ​ൻ, ഉ​ള്ളാ​ൾ ന​ഗ​ര​സ​ഭ, സോ​മേ​ശ്വ​ര ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭൂ​ഗ​ർ​ഭ മെ​സ്‌​കോം കേ​ബ്ളു​ക​ൾ സ്ഥാ​പി​ക്കാ​നാ​യി ഏ​ക​ദേ​ശം 300 കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി മം​ഗ​ളൂ​രു എം.​എ​ൽ.​എ​യും ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​റു​മാ​യ യു.​ടി. ഖാ​ദ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ത​ന്റെ മ​ണ്ഡ​ല​ത്തി​ലെ ഉ​ള്ളാ​ൾ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ മാ​ത്രം 186.45 കോ​ടി രൂ​പ ചെ​ല​വി​ൽ കേ​ബ്ൾ സ്ഥാ​പി​ക്ക​ൽ ജോ​ലി​ക​ൾ ന​ട​ക്കും. ഉ​ള്ളാ​ളി​ലെ തീ​ര​ദേ​ശ ശോ​ഷ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി നി​ർ​ദ്ദേ​ശം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ട​ൽ​ക്ഷോ​ഭം ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ തീ​ർ​പ്പാ​ക്കാ​ത്ത ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും ഖാ​ദ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ.​സി.​പി ഓ​ഫി​സ് സ​മു​ച്ച​യ​ത്തി​ന്റെ നി​ർ​മാ​ണ​ത്തി​നാ​യി പു​തി​യ സ്ഥ​ലം അ​നു​വ​ദി​ച്ചു. 20 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ഈ ​സൗ​ക​ര്യ​ത്തി​ൽ എ.​സി.​പി ഓ​ഫി​സ്, ട്രാ​ഫി​ക് പൊ​ലീ​സ് ഓ​ഫി​സ്, എ.​ഐ സൈ​ബ​ർ സെ​ന്റ​ർ എ​ന്നി​വ ഒ​രു മേ​ൽ​ക്കൂ​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കും.

ന​ഗ​ര സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കാ​നും റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ വൈ​ദ്യു​തി വ​യ​റു​ക​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നു​മാ​ണ് ഭൂ​ഗ​ർ​ഭ കേ​ബ്ളി​ങ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. 1.5 മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് കേ​ബ്ളു​ക​ൾ സ്ഥാ​പി​ക്കു​ക, 25 വ​ർ​ഷം വ​രെ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ മെ​സ്കോം ചെ​യ​ർ​മാ​ൻ ഹ​രീ​ഷ് കു​മാ​ർ, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജ​യ​കു​മാ​ർ, ‘മു​ഡ’ ചെ​യ​ർ​മാ​ൻ സ​ദാ​ശി​വ ഉ​ള്ളാ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 300 crore underground electricity cable project in Mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.