എ​ച്ച്.​എ.​എ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ

സ്വീ​ക​രി​ക്കു​ന്നു

പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​ന​വു​മാ​യി സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: സം​സ്ഥ​ന​ത്തെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് നി​വേ​ദ​നം ന​ൽ​കി. എ​ച്ച്.​എ.​എ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വാ​ഗ​തം ചെ​യ്ത ശേ​ഷം റ​വ​ന്യൂ മ​ന്ത്രി കൃ​ഷ്ണ ബൈ​ര​ഗൗ​ഡ, ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ലി​നി ര​ജ​നീ​ഷ് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്. ബം​ഗ​ളൂ​രു​വി​നും ചെ​ന്നൈ​ക്കും ഇ​ട​യി​ലു​ള്ള നി​ർ​ദ്ദി​ഷ്ട അ​തി​വേ​ഗ റെ​യി​ൽ​പാ​ത​യി​ല്‍ മൈ​സൂ​രു​വി​നെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക, ബം​ഗ​ളൂ​രു സ​ബ​ർ​ബ​ൻ റെ​യി​ൽ പ​ദ്ധ​തി​ക്കു​ള്ള ഫ​ണ്ട് എ​ത്ര​യും വേ​ഗം അ​നു​വ​ദി​ക്കു​ക, കി​ത്തൂ​ർ, ക​ല്യാ​ണ ക​ർ​ണാ​ട​ക ജി​ല്ല​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ബം​ഗ​ളൂ​രു-​മും​ബൈ അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു.

വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ, ഉ​ൽ​പാ​ദ​നം, കൃ​ഷി എ​ന്നീ മേ​ഖ​ല​ക​ളി​ൽ സം​സ്ഥാ​നം മി​ക​ച്ച സം​ഭ​വ​ന​ക​ള്‍ ന​ല്‍കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ്ര​കാ​രം 17,554 കോ​ടി രൂ​പ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് 2,890 കോ​ടി രൂ​പ, ധ​ന​കാ​ര്യ ക​മീ​ഷ​ൻ ഗ്രാ​ന്‍റു​ക​ൾ​ക്കാ​യി 5,495 കോ​ടി രൂ​പ കൂ​ടാ​തെ ബം​ഗ​ളൂ​രു​വി​ന് 6,000 കോ​ടി രൂ​പ പ്ര​ത്യേ​ക ഗ്രാ​ന്‍റാ​യി അ​നു​വ​ദി​ക്ക​ണം. ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക്ക് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി​യി​ട്ടും ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ ക​ർ​ണാ​ട​ക​ക്ക് പു​തി​യ ദേ​ശീ​യ പാ​ത പ​ദ്ധ​തി​ക​ളും അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മേ​ക്ക​ദ​ട്ടു, അ​പ്പ​ർ ഭ​ദ്ര തു​ട​ങ്ങി​യ പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്നും കൃ​ഷ്ണ ജ​ല ത​ർ​ക്ക ട്രൈ​ബ്യൂ​ണ​ൽ-II അ​വാ​ർ​ഡ് വി​ജ്ഞാ​പ​നം ചെ​യ്യ​ണ​മെ​ന്നും അ​പ്പ​ർ കൃ​ഷ്ണ പ​ദ്ധ​തി മൂ​ന്നാം​ഘ​ട്ടം ദേ​ശീ​യ പ​ദ്ധ​തി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സി​ദ്ധ​രാ​മ​യ്യ ആ​വ​ശ്യ​പ്പെ​ട്ടു. ക​ലാ​സ ന​ള പ​ദ്ധ​തി​ക്ക് വ​ന്യ​ജീ​വി അ​നു​മ​തി ന​ൽ​കു​ക, സം​സ്ഥാ​ന​ത്തി​ന്‍റെ 56 ശ​ത​മാ​നം സം​വ​ര​ണ ന​യം ഒ​മ്പ​താം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, ക​ല്യാ​ണ ക​ർ​ണാ​ട​ക​ക്ക് വാ​ർ​ഷി​ക സ​ഹാ​യം 5,000 കോ​ടി രൂ​പ, വ​ട​ക്ക​ൻ ക​ർ​ണാ​ട​ക ജി​ല്ല​ക​ളി​ൽ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ക എ​ന്നി​വ​യാ​ണ് മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ. ശ​രാ​വ​തി പ​മ്പ്ഡ് സ്റ്റോ​റേ​ജ് പ്രോ​ജ​ക്ടി​ന് എ​ത്ര​യും വേ​ഗം അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും റാ​യ്ച്ചൂ​രി​ൽ എ​യിം​സ് സ്ഥാ​പി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ നി​വേ​ദ​ന​ത്തി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

Tags:    
News Summary - Siddaramaiah submits a memorandum to the Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.