ഇ.​വി. എ​മ്മി​ന് പ​ക​രം ബാ​ല​റ്റു​ക​ള്‍; ബി​ല്ലി​ന് അം​ഗീ​കാ​രം

ബം​ഗ​ളൂ​രു: ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​നു​ക​ൾ​ക്ക് (ഇ.​വി.​എം) പ​ക​രം ബാ​ല​റ്റു​ക​ളി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന ക​ർ​ണാ​ട​ക ഗ്രാ​മ സ്വ​രാ​ജ്, പ​ഞ്ചാ​യ​ത്ത് രാ​ജ് ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന് ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ഹ്ലോ​ട്ട് അം​ഗീ​കാ​രം ന​ൽ​കി. നി​യ​മം സം​സ്ഥാ​ന ഗ​സ​റ്റി​ൽ ബു​ധ​നാ​ഴ്ച വി​ജ്ഞാ​പ​നം ചെ​യ്തു. മാ​ർ​ച്ചി​ൽ ന​ട​ന്ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യു​ടെ ഇ​രു​സ​ഭ​ക​ളും ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ ബി.​ജെ.​പി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. ഇ.​വി.​എ​മ്മു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍ന്നു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​വി​ശ്വാ​സം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ബാ​ല​റ്റ് പേ​പ്പ​ർ സം​വി​ധാ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് ആ​ക്ട് പ​റ​യു​ന്നു. ഭീ​ഷ​ണി, അ​നാ​വ​ശ്യ സ്വാ​ധീ​നം എ​ന്നി​വ ത​ട​യാ​ന്‍ സാ​ധി​ക്കും.

News Summary - E.V. M.'s copy of the ballots; Bill approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.