വി​ധാ​ന​സൗ​ധ​യി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ

കു​ടി​വെ​ള്ള പ്ര​ശ്നം; ജി​ല്ല ക​ല​ക്ട​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ സ്വീ​ക​രി​ക്ക​ണമെന്ന് മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ജി​ല്ല ക​ല​ക്ട​ർ​മാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. വി​ധാ​ന​സൗ​ധ​യി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ത്ത​വ​ണ പ​തി​വി​ലും കു​റ​വ് മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. മ​ഴ ആ​ഗ​സ്റ്റി​ല്‍ തു​ട​ങ്ങി സെ​പ്റ്റം​ബ​റി​ല്‍ അ​വ​സാ​നി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. റ​വ​ന്യൂ വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് രാ​ജ് വ​കു​പ്പ്, ന​ഗ​ര​വി​ക​സ​ന വ​കു​പ്പു​ക​ൾ എ​ന്നി​വ പ​ര​സ്പ​ര ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണം. കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ക​ല​ക്ട​ര്‍ക്കാ​ണ്. ഏ​പ്രി​ൽ-​ജൂ​ൺ കാ​ല​യ​ള​വി​ൽ വ​ട​ക്ക​ൻ ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ മി​ക്ക ജി​ല്ല​ക​ളി​ലും പ​തി​വി​ലും കൂ​ടു​ത​ൽ താ​പ​നി​ല വ​ര്‍ധി​ക്കും. അ​തി​നാ​ല്‍ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​ന​ങ്ങ​ൾ ഗൗ​ര​വ​മാ​യി എ​ടു​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണം. കു​ടി​വെ​ള്ള വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല ക​ല​ക്ട​റു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം ഗ്രാ​ന്‍റു​ക​ള്‍ ന​ല്‍കാ​ന്‍ ധ​ന​കാ​ര്യ വ​കു​പ്പി​ന് ഇ​തി​ന​കം നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വേ​ന​ലി​ല്‍ കു​ടി​വെ​ള്ള പ്ര​ശ്‌​നം നേ​രി​ടാ​ൻ സാ​ധ്യ​ത​യു​ള്ള 213 താ​ലൂ​ക്കു​ക​ളും 2,410 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും സം​സ്ഥാ​ന​ത്ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 114 താ​ലൂ​ക്കു​ക​ളി​ലെ 598 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള പ്ര​ശ്നം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

137 ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് 129 ടാ​ങ്ക​റു​ക​ൾ വ​ഴി കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. 585 സ്വ​കാ​ര്യ കു​ഴ​ൽ​ക്കി​ണ​റു​ക​ൾ വാ​ട​ക​ക്കെ​ടു​ത്ത് 515 ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ന​ൽ​കു​ന്നു. ബാ​ഗ​ൽ​കോ​ട്ട്, ബെ​ല​ഗാ​വി, ചി​ക്ക​മ​ഗ​ളൂ​ർ, ഹാ​വേ​രി, മാ​ണ്ഡ്യ, തും​കൂ​ർ, ഉ​ത്ത​ര​ക​ന്ന​ട ജി​ല്ല​യി​ലെ 125 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാം. നി​ല​വി​ൽ 27 ന​ഗ​ര​ങ്ങ​ളി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും 95 ന​ഗ​ര​ങ്ങ​ളി​ലും കു​ടി​വെ​ള്ള പ്ര​ശ്നം നി​ല​നി​ല്‍ക്കു​ന്നു. 145 വാ​ർ​ഡു​ക​ളി​ലേ​ക്ക് 57 ടാ​ങ്ക​റു​ക​ൾ വ​ഴി കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു. സം​സ്ഥാ​ന​ത്തെ 14 പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​ക​ളി​ലാ​യി നി​ല​വി​ൽ 321.93 ടി.​എം.​സി വെ​ള്ള​മു​ണ്ട്. ഇ​ത് മൊ​ത്തം ശേ​ഷി​യു​ടെ 36 ശ​ത​മാ​നം ആ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 330.35 ടി.​എം.​സി. വെ​ള്ളം ല​ഭ്യ​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ഴ​ക്കാ​ലം വൈ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജൂ​ലൈ പ​കു​തി വ​രെ ജ​ല​സം​ഭ​ര​ണി​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ജ​ല​മു​ണ്ട്. ജ​ല​സം​ഭ​ര​ണി​ക​ളി​ലെ ചോ​ർ​ച്ച ക​ണ്ടെ​ത്തി ന​ന്നാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍ദേ​ശം ന​ല്‍കി. കു​ടി​വെ​ള്ള​ത്തെ​ക്കു​റി​ച്ചു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ളോ​ട് അ​ടി​യ​ന്തി​ര​മാ​യി പ്ര​തി​ക​രി​ക്ക​ണം. ഇ​തി​നാ​യി താ​ലൂ​ക്ക്, വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ സ്ഥാ​പി​ക്ക​ണം. ജി​ല്ലാ​ത​ല വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. എ​ല്ലാ ആ​ർ വ​ൺ യൂ​നി​റ്റു​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്ക​ണം. ആ​ർ.​ഒ യൂ​നി​റ്റു​ക​ളു​ടെ​യും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്‍റെ​യും അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് താ​ലൂ​ക്ക് ത​ല​ത്തി​ൽ ടീ​മു​ക​ളെ സ​ജ്ജ​മാ​ക്ക​ണം. എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും കു​ടി​വെ​ള്ളം സം​ബ​ന്ധി​ച്ച് ഒ​രു ടാ​സ്‌​ക് ഫോ​ഴ്‌​സ് യോ​ഗം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.​മ​ലി​ന​ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന​ത് കൊ​ണ്ടു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് എ​ല്ലാ ജി​ല്ല​ക​ളി​ലും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ച​ര്‍ച്ച​യി​ല്‍ പ​റ​ഞ്ഞു.

Tags:    
News Summary - Waterlogging problem; District Collector should take precautionary measures - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.