നെയ്യ്, വെണ്ണ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ച് ബംഗളൂരു മിൽക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; നന്ദിനിയുടെ പുതിയ നിരക്കുകൾ ജൂലൈ 24 മുതൽ

ബംഗളൂരു: ബംഗളൂരു കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് യൂനിയൻ ലിമിറ്റഡ് നന്ദിനി നെയ്യ്, വെണ്ണ ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പന വില പുതുക്കി നിശ്ചയിച്ചു. യൂനിയൻ പുറപ്പെടുവിച്ച ഔദ്യോഗിക സർക്കുലർ പ്രകാരം പുതിയ നിരക്കുകൾ 2026 ജൂലൈ 24 മുതൽ പ്രാബല്യത്തിൽ വരും.

ജൂലൈ 23 ലെ സർക്കുലർ അനുസരിച്ച്, ബംഗളൂരുവിലെ എല്ലാ ബാമുൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഡിപ്പോകൾ, ഉപഭോക്തൃ സ്റ്റോറുകൾ, ഫ്രാഞ്ചൈസികൾ, സി.എസ്.ഡി കാന്‍റീനുകൾ, നന്ദിനി മിൽക്ക് പാർലറുകൾ എന്നിവയിൽ പുതിയ നിരക്കുകൾ ബാധകമായിരിക്കും.

പുതുക്കിയ നിരക്കുകൾ താഴെ പറയുന്നവയാണ്:

നന്ദിനി നെയ്യ് (സാഷെ പാക്കറ്റുകൾ)

10 മില്ലി: 10 രൂപ

200 മില്ലി: 160 രൂപ

500 മില്ലി: 358 രൂപ

1 ലിറ്റർ: 715 രൂപ

നന്ദിനി നെയ്യ് (പെറ്റ് ജാറുകൾ)

50 മില്ലി: 55 രൂപ

100 മില്ലി: 90 രൂപ

200 മില്ലി: 170 രൂപ

500 മില്ലി: 368 രൂപ

1 ലിറ്റർ: 735 രൂപ

5 ലിറ്റർ: 3,575 രൂപ

നന്ദിനി നെയ്യ് (ടിന്നുകൾ)

1 ലിറ്റർ: 750 രൂപ

15 കിലോഗ്രാം: 11,625 രൂപ

വെണ്ണ

നന്ദിനി ബട്ടർ ബ്ലിസ്റ്റർ ഫാമിലി പാക്ക്: 80 രൂപ

സാൾട്ടഡ് ബട്ടർ (ഉപ്പുള്ള വെണ്ണ): 100 ഗ്രാം പാക്കിന് 70, 500 ഗ്രാം പാക്കിന് 310, 10 കിലോഗ്രാം ബൾക്ക് പാക്കിന് 600.

അൺസാൾട്ടഡ് ബട്ടർ (ഉപ്പില്ലാത്ത വെണ്ണ): 200 ഗ്രാം പാക്കിന് 135 രൂപ, 500 ഗ്രാം പാക്കിന് 330 രൂപ.

മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ പുതുക്കിയ നിരക്കുകൾ നിലനിൽക്കുമെന്ന് സർക്കുലറിൽ പറയുന്നു. ജൂലൈ 24 മുതൽ പുതിയ നിരക്കുകൾ നടപ്പിലാക്കാൻ എല്ലാ റീട്ടെയിലർമാർക്കും, ഫ്രാഞ്ചൈസികൾക്കും, സി.എസ്.ഡികൾക്കും, നന്ദിനി പാർലർ ഓപ്പറേറ്റർമാർക്കും യൂണിയൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗളൂരു കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് യൂണിയൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

Tags:    
News Summary - Nandini milk price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.