മ​നോ​ജ്, സ്വ​പ്ന

ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ കൊ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു : ന​ഗ​ര​ത്തി​ൽ ച​ന്ന​മ്മ​ന​ക്ക​രെ അ​ച്ചു​കാ​ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നാ​ല് മാ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു.​ കെ.​എം. മ​നോ​ജ് (31), ഭാ​ര്യ സ്വ​പ്ന(26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ടും​ബ​വ​ഴ​ക്കാ​ണ് ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​

വ​ള​ർ​ത്തു​നാ​യ​യെ കെ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന നൈ​ലോ​ൺ ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യു​ടെ ക​ഴു​ത്ത് ഞെ​രി​ച്ച് മ​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷം ഇ​തേ ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​നോ​ജ് മു​റി​യി​ലെ സീ​ലി​ങ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

മൂ​ന്ന് വ​ർ​ഷം മു​മ്പാ​യി​രു​ന്നു മ​നോ​ജി​ന്റെ​യും സ്വ​പ്ന​യു​ടെ​യും വി​വാ​ഹം . ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ മ​നോ​ജ് ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു. നാ​ല് ദി​വ​സ​മാ​യി മ​നോ​ജ് ജോ​ലി​ക്ക് പോ​കാ​തെ വീ​ട്ടി​ൽ ത​ന്നെ​യാ​യി​രു​ന്നു.

Tags:    
News Summary - Young man kills pregnant wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.