യു​ദ്ധ​ക്ക​പ്പ​ൽ ക​മീ​ഷ​ൻ ചെ​യ്യു​ന്നു

കാ​ർ​വാ​ർ നാ​വി​ക താ​വ​ള​ത്തി​ൽ യു​ദ്ധ​ക്ക​പ്പ​ൽ ക​മീ​ഷ​ൻ ചെ​യ്തു

ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ഈ ​ക​പ്പ​ൽ ഇ​ന്ത്യ​യു​ടെ തീ​ര​ദേ​ശ നി​രീ​ക്ഷ​ണം, അ​ന്ത​ർ​വാ​ഹി​നി വി​രു​ദ്ധ യു​ദ്ധ​ശേ​ഷി, സ​മു​ദ്ര സു​ര​ക്ഷ എ​ന്നി​വ​യെ ഗ​ണ്യ​മാ​യി ശ​ക്തി​പ്പെ​ടു​ത്തു​ം

മം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ബു​ധ​നാ​ഴ്ച കാ​ർ​വാ​റി​ലെ ഐ.​എ​ൻ.​എ​സ് ക​ദം​ബ നാ​വി​ക താ​വ​ള​ത്തി​ൽ മാ​ഹി ക്ലാ​സ് ആ​ന്റി-​സ​ബ്മ​റൈ​ൻ വാ​ർ​ഫെ​യ​ർ ഷാ​ലോ വാ​ട്ട​ർ ക്രാ​ഫ്റ്റ് (എ.​എ​സ്ഡ​ബ്ല്യു-​എ​സ്ഡ​ബ്ല്യു​സി) ഐ.​എ​ൻ.​എ​സ് മാ​ൽ​വാ​ൻ ക​മീ​ഷ​ൻ ചെ​യ്തു. മു​തി​ർ​ന്ന ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ​യും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ൽ എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ എ.​പി. സി​ങ്ങാ​ണ് യു​ദ്ധ​ക്ക​പ്പ​ൽ ക​മീ​ഷ​ൻ ചെ​യ്ത​ത്.

ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ഈ ​ക​പ്പ​ൽ ഇ​ന്ത്യ​യു​ടെ തീ​ര​ദേ​ശ നി​രീ​ക്ഷ​ണം, അ​ന്ത​ർ​വാ​ഹി​നി വി​രു​ദ്ധ യു​ദ്ധ​ശേ​ഷി, സ​മു​ദ്ര സു​ര​ക്ഷ എ​ന്നി​വ​യെ ഗ​ണ്യ​മാ​യി ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സി​ങ് പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ സ​മു​ദ്ര താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ലും സ​മു​ദ്ര വ്യാ​പാ​ര പാ​ത​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും മൂ​ന്ന് സാ​യു​ധ സേ​ന​ക​ൾ​ക്കി​ട​യി​ൽ ഏ​കോ​പ​നം വ​ർ​ധി​പ്പി​ക്കാ​നും ഈ ​യു​ദ്ധ​ക്ക​പ്പ​ൽ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​ർ​വാ​റി​ലെ ഐ.​എ​ൻ.​എ​സ് ക​ദം​ബ നാ​വി​ക താ​വ​ള​ത്തി​ൽ നാ​വി​ക യു​ദ്ധ​ക്ക​പ്പ​ൽ ക​മീ​ഷ​ൻ ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. കേ​ന്ദ്ര​ത്തി​ന്റെ ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് സം​രം​ഭ​ത്തി​ന് കീ​ഴി​ലു​ള്ള പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണി​തെ​ന്ന് വെ​സ്റ്റേ​ൺ നേ​വ​ൽ ക​മാ​ൻ​ഡ് ക​മാ​ൻ​ഡ​ർ-​ഇ​ൻ-​ചീ​ഫ് വൈ​സ് അ​ഡ്മി​റ​ൽ സ​ഞ്ജ​യ് വാ​ത്സ​യ​ൻ വി​ശേ​ഷി​പ്പി​ച്ചു.

ഇ​ത് രാ​ജ്യ​ത്തി​ന്റെ വ​ള​രു​ന്ന ത​ദ്ദേ​ശീ​യ പ്ര​തി​രോ​ധ നി​ർ​മാ​ണ​ശേ​ഷി എ​ടു​ത്തു​കാ​ണി​ക്കു​ന്നു. കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ് ലി​മി​റ്റ​ഡ് നി​ർ​മി​ച്ച ഐ.​എ​ൻ.​എ​സ് മാ​ൽ​വ​ന്റെ 80 ശ​ത​മാ​ന​ത്തി​ല​ധി​കം ത​ദ്ദേ​ശീ​യ ഘ​ട​ക​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു.

78.8 മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​യു​ദ്ധ​ക്ക​പ്പ​ലി​ന് 1,150 ട​ണ്ണാ​ണ് ഭാ​രം.30-​എം​എം നേ​വ​ൽ ഗ​ൺ, ടോ​ർ​പ്പി​ഡോ ലോ​ഞ്ച​റു​ക​ൾ, റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ൾ, അ​ഭ​യ് സോ​ണാ​ർ സി​സ്റ്റം, ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡ് (ബി.​ഇ.​എ​ൽ) വി​ക​സി​പ്പി​ച്ചെ​ടു​ത്ത അ​ഡ്വാ​ൻ​സ്ഡ് കോം​ബാ​റ്റ് മാ​നേ​ജ്മെ​ന്റ് സി​സ്റ്റം എ​ന്നി​വ ഇ​തി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ തീ​ര​ദേ​ശ പ​ട്ട​ണ​മാ​യ മാ​ൽ​വ​ന്റെ പേ​രി​ലു​ള്ള ഈ ​ക​പ്പ​ൽ ഛത്ര​പ​തി ശി​വാ​ജി​യു​ടെ സ​മു​ദ്ര പാ​ര​മ്പ​ര്യ​ത്തെ ആ​ദ​രി​ക്കു​ന്നു. ധൈ​ര്യം, ശ​ക്തി, ച​ടു​ല​ത എ​ന്നി​വ പ്ര​തീ​ക​വ​ത്ക​രി​ക്കു​ന്ന​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന ബാ​ഗ് ന​ഖ് (ക​ടു​വ ന​ഖം) ക​പ്പ​ലി​ൽ മു​ദ്ര​ണം ചെ​യ്ത​തും. ക​പ്പ​ലി​ന്റെ ക​മാ​ൻ​ഡി​ങ് ഓ​ഫി​സ​ർ ക​മാ​ൻ​ഡ​ർ പ്ര​വീ​ൺ​കു​മാ​ർ തി​വാ​രി, കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ് ലി​മി​റ്റ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജോ​സ് വി​ജെ, ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യി​ലെ​യും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ​യും നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Tags:    
News Summary - Warship commissioned at Karwar Naval Base

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.