തീപിടിത്തം നടന്ന കെട്ടിടം ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
Posted On
date_range Updated On
date_range പി.ജി ഹോസ്റ്റലിൽ സിലിണ്ടർ ചോർന്ന് തീപിടിത്തം; എട്ട് പേർക്ക് പരിക്ക്
ബംഗളൂരു: ബൊമ്മസാന്ദ്രയിലെ പി.ജി ഹോസ്റ്റലിൽ വ്യാഴാഴ്ച പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്ന് തീപിടുത്തമുണ്ടായി. പശ്ചിമ ബംഗാളിൽ നിന്നുള്ള എട്ട് തൊഴിലാളികൾക്ക് പരിക്കേറ്റു .
സായ് പി.ജിയുടെ രണ്ടാം നിലയിൽ രാവിലെ ആറരയോടെയാണ് സംഭവം. എം എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഒമ്പത് തൊഴിലാളികളാണ് മുറിയിൽ താമസിച്ചിരുന്നത്. ദേബാസിസ് ഹാൽദർ, ദേബാസിസ് മാലിക്, സുബ്രത ബേര, ഹിസ്ബുൾ റഹ്മാൻ, സൗരവ് ചൗധരി, സന്തൻ റേ, സയ്യിദ് അലാഹുദ്ദീൻ, ദിസ്‌വാനത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ആറ് പേർക്ക് 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇവർ ചന്ദപുരയിലെ ബെസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.കെട്ടിട ഉടമക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.