ടി.ഡി.രാജ ഗൗഡ, ഡി.എൻ. ജീവരാജ്

പോസ്റ്റൽ വോട്ട് വിവാദം; ടി.ഡി. രാജ ഗൗഡക്ക് ശൃംഗേരി എം.എൽ.എയായി തുടരാൻ സുപ്രീംകോടതി അനുമതി

മംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ ശൃംഗേരി നിയമസഭ മണ്ഡലം എം.എൽ.എയായി കോൺഗ്രസിലെ ടി.ഡി. രാജ ഗൗഡക്ക് തുടരാമെന്ന് വ്യാഴാഴ്ച സുപ്രീം കോടതി വിധിച്ചു. പോസ്റ്റൽ ബാലറ്റ് എണ്ണൽ കേസിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ജൂലൈ 30 ലേക്ക് മാറ്റിവച്ചു,

2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ശൃംഗേരി മണ്ഡലത്തിൽ ആകെ 1811 പോസ്റ്റൽ ബാലറ്റുകൾ രേഖപ്പെടുത്തിയതിൽ 279 വോട്ടുകൾ നിരസിക്കപ്പെട്ടിരുന്നു. 201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി.ഡി. രാജഗൗഡ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്.

ഫലം ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാർത്ഥി ഡി.എൻ ജീവരാജ് ഹൈക്കോടതിയെ സമീപിച്ചു. തള്ളിക്കളഞ്ഞ 279 പോസ്റ്റൽ ബാലറ്റുകൾ വീണ്ടും പരിശോധിക്കാനും എല്ലാ പോസ്റ്റൽ ബാലറ്റുകളും വീണ്ടും എണ്ണാനും പുതിയ ഫലം പ്രഖ്യാപിക്കാനും ഹൈക്കോടതി ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് അധികാരികളോട് നിർദേശിച്ചു.

ഉത്തരവിനെത്തുടർന്ന് എതിർപ്പുകൾ സമർപ്പിക്കാൻ എം.എൽ.എ ടി.ഡി. രാജെഗൗഡക്ക് രണ്ടാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ 20ന് എതിർപ്പ് കാലാവധി അവസാനിച്ചതിനുശേഷം ജില്ലാ വരണാധികാരി വീണ്ടും നടത്തിയ എണ്ണലിൽ ഡി.എൻ. ജീവരാജ് 52 വോട്ടുകൾക്ക് വിജയിച്ചു. തുടർന്ന് അദ്ദേഹം എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. ഈ നടപടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത ടി.ഡി. രാജഗൗഡയുടെ എം.എൽ.എ സ്ഥാനം താൽക്കാലികമായി പുനഃസ്ഥാപിക്കുകയും കേസ് ജൂലൈ 23 ന് വാദം കേൾക്കുന്നതിനായി മാറ്റുകയും ചെയ്തു.

Tags:    
News Summary - Postal vote controversy; Supreme Court allows TD Raja Gowda to continue as Sringeri MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.