ബംഗളൂരു: ചാമരാജ്പേട്ട് വിനായക് നഗറിൽ അജ്ഞാതർ പശുക്കളെ ആക്രമിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ. കർണൻ എന്നയാളുടെ മൂന്ന് പശുക്കൾക്കെതിരെയാണ് അതിക്രമം അരങ്ങേറിയത്. ഞായറാഴ്ച രാവിലെ കന്നുകാലികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് അകിടിന് പരിക്കേറ്റ നിലയിൽ പശുക്കളെ കണ്ടെത്തിയത്. പ്രതിപക്ഷ നേതാവ് ആർ. അശോക സംഭവ സ്ഥലത്തെത്തി.
കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ ബി.ജെ.പി ‘കറുത്ത സംക്രാന്തി’ ആഘോഷിക്കുമെന്ന് ആർ. അശോക മുന്നറിയിപ്പ് നൽകി. ഈ ഹീനമായ പ്രവൃത്തി ജിഹാദി മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചലവാടി നാരായണസ്വാമി, സി.എൻ. അശ്വത് നാരായണൻ എന്നിവരുൾപ്പെടെ നിരവധി ബി.ജെ.പി നേതാക്കൾ സംഭവത്തെ അപലപിച്ചു.
സംഭവത്തിൽ പൊലീസ് ഉചിതമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.