റെഹാൻ മുഹമ്മദ്
മംഗളൂരു: ബി.സി.സി.ഐ ഡറാഡൂണിൽ സംഘടിപ്പിക്കുന്ന വിനു മങ്കാദ് ട്രോഫി 2025-26ൽ കർണാടകയെ പ്രതിനിധീകരിക്കാൻ മംഗളൂരു സ്വദേശി പതിനേഴുകാരൻ റെഹാൻ മുഹമ്മദ്. വളവൂരിലെ തുംബൈയിൽ താമസിക്കുന്ന റെഹാൻ കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) അണ്ടർ 19 ഫസ്റ്റ് ഡിവിഷൻ ലീഗിൽ കേംബ്രിജ് ക്രിക്കറ്റ് ക്ലബിനെ പ്രതിനിധാനം ചെയ്ത് തുടർച്ചയായി അഞ്ച് അർധസെഞ്ച്വറി സ്വന്തമാക്കിയിരുന്നു.
ബംഗളൂരുവിലെ സെന്റ് ജോസഫ്സ് പ്രീ-യൂനിവേഴ്സിറ്റി കോളജിൽ (എസ്.ജെ.പി.യു.സി) സയൻസ് സ്ട്രീമിൽ രണ്ടാം വർഷ പി.യു.സി വിദ്യാർഥിയാണ്. സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിലെ (എസ്.ജെ.ബി.എച്ച്.എസ്) പൂർവ വിദ്യാർഥിയായ റെഹാൻ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിലാണ് (കെ.ഐ.ഒ.സി) പരിശീലനം നേടുന്നത്. മംഗളൂരു സ്വദേശിയായ ഹാരിസ് മുഹമ്മദിന്റെയും തബസുമിന്റെയും മകനാണ്. ക്രിക്കറ്റ് പരിശീലനത്തിന്റെ സൗകര്യാർഥം ബംഗളൂരുവിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.