മംഗളൂരു: വിജയപുര-മംഗളൂരു സെൻട്രൽ ട്രെയിൻ സ്ഥിരപ്പെടുത്തണമെന്ന ദീർഘകാലമായുള്ള ആവശ്യം ഒടുവിൽ സഫലമായി. ട്രെയിൻ സർവിസ് ഔദ്യോഗികമായി സ്ഥിരപ്പെടുത്തുന്നതായി പ്രഖ്യാപിച്ചുകൊണ്ട് എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ട്വിറ്ററിലൂടെ വാർത്ത പങ്കുവെച്ചു.
വിജയപുരയിൽനിന്ന് മംഗളൂരു സെൻട്രലിലേക്ക് പോകുന്ന ട്രെയിൻ നമ്പർ 17377, വിജയപുരയിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് രാവിലെ 9:50 ന് മംഗളൂരു സെൻട്രലിൽ എത്തും. മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 17378, വൈകുന്നേരം 4.45 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് രാവിലെ 11.15 ന് വിജയപുരയിൽ എത്തും.
രണ്ട് നഗരങ്ങൾക്കിടയിലെ യാത്രക്കാർക്ക് ഈ നീക്കം ഗണ്യമായ ആശ്വാസം നൽകുമെന്ന് എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട തന്റെ ട്വീറ്റിൽ പറഞ്ഞു. ഇത് സാധ്യമാക്കിയതിന് പിന്തുണ നൽകിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും സഹമന്ത്രി വി. സോമണ്ണക്കും ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട നന്ദി പറഞ്ഞു. അഞ്ച് വർഷത്തിലേറെയായി ഈ ട്രെയിൻ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. 2021 ഡിസംബർ ഒന്ന് മുതലാണ് താൽക്കാലികാടിസ്ഥാനത്തിൽ ഇത് സർവിസ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.