മംഗളൂരു: ജില്ലയിൽ ധർമ്മസ്ഥല മേഖലയിൽ വൈദ്യുതി ടവർ വീണ് കമ്പനിയുടെ രണ്ട് വാഹനങ്ങൾ തകർന്നു. ടവർ തകർച്ച സൂചനയിൽ വൈദ്യുതി ബന്ധം വിഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ഉജിറെ-ബെലളു റോഡിൽ കല്ല്യാഡി റോഡിലാണ് കനത്ത മഴയെത്തുടർന്ന് ടവർ വീണത്.അപകട നിലയിലാണെന്ന് നാട്ടുകാർ വിവരം നൽകിയതിന് പിന്നാലെ ലൈൻ ഓഫ് ചെയ്ത് മെസ്കോം ഉജ്റെ സബ് ഡിവിഷൻ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു.എന്നാൽ അപ്പോഴേക്കും ടവർ നിലം പതിച്ചു.ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ, ജീവനക്കാർ കയറിയ സ്കൂട്ടർ എന്നിവയാണ് തകർന്നത്.സ്കൂട്ടർ യാത്രക്കാരനായ ജീവനക്കാരന് നിസ്സാര പരുക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.