മല്ലേശ്വരത്തെ കോൺഗ്രസ് വാർറൂമിൽ ചേർന്ന യു.ഡി.എഫ് കർണാടക യോഗം
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മതേതര വോട്ടുകൾ ഭിന്നിക്കാതെ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് കർണാടകയുടെ ആഭിമുഖ്യത്തിൽ രൂപം നൽകി. മല്ലേശ്വരത്തെ കോൺഗ്രസ് വാർറൂമിൽ ചേർന്ന യോഗത്തിൽ അഡ്വ. സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ചു. കേരളത്തിൽനിന്നുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, കൊടിക്കുന്നിൽ സുരേഷ് എം.പി, ബെന്നി ബഹനാൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഹൈബി ഈഡൻ എം.പി തുടങ്ങിയ നേതാക്കളെ പങ്കെടുപ്പിച്ച് ബംഗളൂരുവിൽ വിവിധ പ്രവർത്തന കൺവെൻഷനുകൾ നടത്തും. സൈദ് സിദ്ദിഖ്, ജെയ്സൺ, ഷംസുദ്ദീൻ കൂടാളി, അഡ്വ. പ്രമോദ്, ഡോ. നകുൽ, റഹീം, ആന്റോ, സദകത്തുല്ല, ഹാരിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.