സർക്കാർ കെട്ടിടത്തിന്റെ ചുറ്റുമതിൽ തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

ബംഗളൂരു: സർക്കാർ കെട്ടിടത്തിന്റെ ചുറ്റുമതിൽ തകർന്ന് സ്ത്രീയടക്കം രണ്ട് തൊഴിലാളികൾ മരിച്ചു. ഭാരതി നഗർ പൊലീസ്‍ സ്റ്റേഷൻ പരിധിയിലെ എം.ഇ.ജി ഓഫിസേഴ്സ് കോളനിയുടെ മതിലാണ് തകർന്നുവീണത്. വ്യാഴാഴ്ചയാണ് സംഭവം. ചിത്രദുർഗ ജില്ലയിലെ ചല്ലക്കരെ സ്വദേശിയായ ആശമ്മ (21), പശ്ചിമബംഗാൾ സ്വദേശി അക്രമുൽ ഹഖ് (22) എന്നിവരാണ് മരിച്ചത്.

മതിലിന്റെ അറ്റകുറ്റപ്പണിയും പെയിന്റിങ് ജോലിയും ചെയ്യുകയായിരുന്നു ഇവർ. വൈകീട്ട് 6.30ഓടെയാണ് മതിലിന്റെ ഒരു ഭാഗം തകർന്നത്.ഇരുവർക്കും മുകളിലാണ് മതിൽ വീണത്. ആശമ്മ സംഭവസ്ഥലത്തും അക്രം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയുമാണ് മരിച്ചത്.മതിലിനിടയിലൂടെ മരം ഉണ്ടായിരുന്നെന്നും മണ്ണ് ഇളകിയതിനാൽ മതിൽ ഇടിയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Two workers died when the government building wall collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.