സില്‍ക്ക് ബോര്‍ഡ് ജങ്ഷനിലെ െഡബിൾ ഡക്കർ പാലം
ബംഗളൂരു: ആർ.വി റോഡ് ബൊമ്മസന്ദ്ര പാതയില്‍ നിര്‍മിച്ച ഡബിള്‍ ഡെക്കര്‍ മേൽപാലത്തിന് സമാനമായി രണ്ട് ഡബിള്‍ ഡെക്കര്‍ മേൽപാലങ്ങള്‍കൂടി മൂന്നാംഘട്ടത്തില്‍ നിര്‍മിക്കാന്‍ ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബി.എം.ആർ.സി) തീരുമാനം. ജെ.പി നഗര്‍ - ഹെബ്ബാള്‍ (32.15 കിലോമീറ്റര്‍), ഹൊസഹള്ളി - കഡംബഗര (12.5 ) പാതകളിലാണ് മേൽപാല നിര്‍മാണം ആരംഭിച്ചത്.
9700 കോടി രൂപയാണ് പാലങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്.ഇതില്‍ 50 ശതമാനം സര്‍ക്കാറും 10 ശതമാനം തദ്ദേശസ്ഥാപനങ്ങളും വഹിക്കും. ബാക്കിയുള്ള 40 ശതമാനം വായ്പ കണ്ടെത്തണം. യെല്ലോ ലൈനില്‍ സില്‍ക്ക് ബോര്‍ഡ് ജങ്ഷനിലാണ് ആദ്യ ഡബിള്‍ ഡെക്കര്‍ മേൽപാലം നിര്‍മിച്ചത്.ഇതിന്റെ ഒരുഭാഗം കഴിഞ്ഞവര്‍ഷം ഗതാഗതത്തിന് തുറന്നുകൊടുത്തു. ഡിസംബറിനകം പൂര്‍ണതോതില്‍ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.