ബംഗളൂരു: ദൊഡ്ഡബല്ലാപൂരിൽ ഷോക്കേറ്റ് കുടുംബത്തിലെ രണ്ടുപേർ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. കർനാൽ വില്ലേജിലെ ലളിതമ്മ, സഹോദരിയുടെ മകൻ സഞ്ജയ് എന്നിവരാണ് മരിച്ചത്. സഹോദരിയുടെ മകൾ ലക്ഷ്മമ്മക്കാണ് പരിക്ക്. താഴ്ന്നു കിടക്കുന്ന വയറിൽ തുണി ഉണക്കാനിട്ടത് എടുക്കുന്നതിനിടെയാണ് ലളിതാമ്മക്ക് ഷോക്കേറ്റത്. ഇവർ ഉടൻ ബോധരഹിതയായി. ഇതുകണ്ട് സഹായത്തിനെത്തിയ സഞ്ജയ്ക്കും ലക്ഷ്മമ്മക്കും ഷോക്കേറ്റു.
അപകടസമയത്ത് നേരിയതോതിൽ മഴയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പൊലീസും ബെസ്കോം ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. വീട് നിർമാണത്തിനായി താൽക്കാലികമായെടുത്ത കണക്ഷനുമായി അയയായി ഉപയോഗിച്ച വയർ കണക്ടായതാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.