സങ്കീർത്, ധനുർവേദ്

ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

മംഗളൂരു: മംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. കണ്ണൂർ പിണറായി പാറപ്രം ശ്രീജിത്ത്- ബിന്ദു ദമ്പതികളുടെ മകൻ സങ്കീർത്, കാസർകോട് കയ്യൂർ പലോത്തെ കെ. ബാബുവിന്റെയും രമയുടെയും മകൻ ധനുർവേദ് (19) എന്നിവരാണ് മരിച്ചത്.

സഹയാത്രികനായ മറ്റൊരു വിദ്യാർഥി ഷിബി ശ്യാമിനാണ് പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാർഥികളാണ് മൂവരും. ദേശീയപാത 66ൽ ​കെ.പി.ടിക്ക് സമീപം ചൊവ്വാഴ്ച പുലർച്ച 2.50നാണ് അപകടം. ബുള്ളറ്റ് ബൈക്കിൽ കുന്തികന ഭാഗത്തുനിന്ന് കെ.പി.ടി ഭാഗത്തേക്ക് മൂവരും സഞ്ചരിക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുമറിയുകയായിരുന്നു.

സ​ങ്കേതും ധനുർവേദും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ഷിബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് അമിതവേഗത്തിലായിരുന്നെന്നും ആരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. കദ്രി ട്രാഫിക് പൊലീസ് കേ​സെടുത്തു. യഥുർനാഥാണ് മരിച്ച ധനുർവേദിന്റെ സഹോദരൻ.

Tags:    
News Summary - Two Malayali students die in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.