മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സഹമന്ത്രിമാരും ദക്ഷിണ കന്നട ജില്ല ആസ്ഥാന മന്ദിരം പ്രജാസൗധക്ക് മുന്നിൽ



തീരദേശത്തിന് വൻ വികസനപാക്കേജ്; 32,611 കോടിയുടെ പദ്ധതികളുമായി കർണാടക സർക്കാർ

മംഗളൂരു: കർണാടക ചരിത്രത്തിൽ ആദ്യം വെള്ളിയാഴ്ച മംഗളൂരുവിൽ നടന്ന മന്ത്രിസഭ യോഗത്തിൽ ഏകദേശം 32,611 കോടി രൂപയുടെ പദ്ധതികൾക്കും നിർദേശങ്ങൾക്കും അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

തീരദേശ മേഖലയുടെ വികസന ആവശ്യങ്ങൾ സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ, വ്യവസായികൾ, നാട്ടുകാർ, വിവിധ സംഘടനകൾ എന്നിവരിൽ നിന്ന് സർക്കാരിന് നിവേദനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

ഗ്രാമവികസനത്തിനായി ഏകദേശം 16,000 കോടി രൂപയും മംഗളൂരു, ഉഡുപ്പി, തീരദേശ മേഖല എന്നിവക്കായി 16,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ തുളു രണ്ടാം ഔദ്യോഗിക ഭാഷയായി ഔദ്യോഗികമായി അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനമായിട്ടുണ്ട്. ഭാവിയിലെ മന്ത്രിസഭാ യോഗങ്ങളിൽ സാമ്പത്തികവും നിയമപരവുമായ സാധ്യതകൾക്ക് വിധേയമായി തീർപ്പുകൽപ്പിക്കാത്ത ആവശ്യങ്ങളും നിർദേശങ്ങളും സർക്കാർ പരിഗണിക്കുമെന്ന് ശിവകുമാർ പറഞ്ഞു.

Tags:    
News Summary - Mangaluru Cabinet Approves 32611 Crore Projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.