ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് ഭ​ർ​ത്താ​വ് ആ​സി​ഡ് ഒ​ഴി​ച്ചു; സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പുറത്ത്

ബം​ഗ​ളൂ​രു: പ​ട്ടാ​പ്പ​ക​ല്‍ ജ​ന​ക്കൂ​ട്ടം നോ​ക്കി നി​ൽ​ക്കെ ഭാ​ര്യ​യെ വെ​ട്ടി വീ​ഴ്ത്തി ഭ​ർ​ത്താ​വ് ആ​സി​ഡ് ഒ​ഴി​ച്ചു. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി മ​ധു​മി​ത​യാ​ണ് (26) ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​യാ​യ വെ​ങ്കി​ടേ​ഷാ​ണ് യു​വ​തി​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച​ത്. ജെ.​പി ന​ഗ​റി​ലെ നാ​രാ​യ​ണ ക്ലി​നി​ക് ആ​ശു​പ​ത്രി​യു​ടെ അ​ണ്ട​ർ​ഗ്രൗ​ണ്ട് പാ​ർ​ക്കി​ങ് ഏ​രി​യ​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ 09.15 ഓ​ടെ യാ​ണ് സം​ഭ​വം. പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ക്ലി​നി​ക്കി​ൽ നി​ന്നും ഇ​റ​ങ്ങി​യ മ​ധു​മി​ത​യെ ഭ​ര്‍ത്താ​വ് പി​ന്തു​ട​രു​ക​യും ആ​ശു​പ​ത്രി പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച ശേ​ഷം ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ധു​മി​ത​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വം ന​ട​ന്ന ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ തൊ​ട്ട​ടു​ത്ത സി​ഗ്ന​ലി​ലെ ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വെ​ങ്കി​ടേ​ഷി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. മ​ധു​മി​ത ഒ​ന്ന​ര വ​ർ​ഷ​മാ​യി നാ​രാ​യ​ണ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്നു. ഇ​രു​വ​രു​ടെ​യും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. ഒ​രു​വ​ര്‍ഷ​ത്തോ​ള​മാ​യി ഇ​രു​വ​രും പി​രി​ഞ്ഞാ​ണ് താ​മ​സം.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍ന്നാ​ണ് ആ​ക്ര​മ​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ധു​ര​യി​ല്‍ നി​ന്നും ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യ​താ​ണ് ഭ​ര്‍ത്താ​വ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Husband throws acid on wife's body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.