23 താ​ലൂ​ക്കു​ക​ൾ കൂ​ടി വ​ര​ൾ​ച്ച ​ ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ച്ചു

ബം​ഗ​ളൂ​രു: 23 താ​ലൂ​ക്കു​ക​ൾ കൂ​ടി വ​ര​ൾ​ച്ച​ബാ​ധി​ത​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ വ​ര​ൾ​ച്ച ബാ​ധി​ത താ​ലൂ​ക്കു​ക​ളു​ടെ എ​ണ്ണം 124 ആ​യി.

ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് റ​വ​ന്യൂ വ​കു​പ്പ് വ്യാ​ഴാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ചു. എ​സ്.​എ​ൻ.​ഡി.​എം.​സി സ​മ​ർ​പ്പി​ച്ച സ​മ​ഗ്ര റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം. ഇ​തി​ല്‍ 21 എ​ണ്ണം ക​ടു​ത്ത വ​ര​ൾ​ച്ച ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യും ര​ണ്ടെ​ണ്ണം മി​ത​മാ​യ വ​ര​ൾ​ച്ച ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യും രേ​ഖ​പ്പെ​ടു​ത്തി. ക​ടു​ത്ത വ​ര​ൾ​ച്ച ബാ​ധി​ച്ച 21 താ​ലൂ​ക്കു​ക​ൾ തു​മ​കു​രു ജി​ല്ല​യി​ലെ തി​പ്ത്തൂ​ർ, കൊ​പ്പ​ളി​ലെ കാ​ര​ട​ഗി, റാ​യ്ച്ചൂ​രി​ലെ മാ​ൻ​വി, സി​ന്ധ​നൂ​ർ, സി​ർ​വാ​ർ, ക​ല​ബു​റ​ഗി​യി​ലെ അ​ഫ്സ​ൽ​പു​ർ, അ​ല​ന്ദ്, ചി​റ്റാ​പു​ർ, ക​ല​ബു​റ​ഗി, യാ​ദ്ര​മി, ഷ​ഹാ​ബാ​ദ്, ബി​ദ​റി​ൽ ഭാ​ൽ​ക്കി, വി​ജ​യ​പു​ര​യി​ലെ ബ​സ​വ​ന ബാ​ഗേ​വാ​ഡി, ബ​ബ​ലേ​ശ്വ​ർ, ടി​ക്കോ​ട്ട, ഹാ​വേ​രി​യി​ലെ ര​ട്ടി​ഹ​ള്ളി, ധാ​ർ​വാ​ഡി​ലെ ഹു​ബ്ബ​ള്ളി, ന​വ​ൽ​ഗു​ണ്ട്, ഹു​ബ്ബ​ള്ളി സി​റ്റി, ആ​നി​ഗേ​രി, ചി​ക്ക​മം​ഗ​ളൂ​രു​വി​ലെ ക​ടൂ​ര്‍ എ​ന്നി​വ​യാ​ണ്.

കു​ട​ക് ജി​ല്ല​യി​ലെ പൊ​ന്നം​പേ​ട്ട്, വി​രാ​ജ്പേ​ട്ട് എ​ന്നി​വ​യാ​ണ് മി​ത​മാ​യ വ​ര​ൾ​ച്ച ബാ​ധി​ത താ​ലൂ​ക്കു​ക​ൾ. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ നി​ധി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ആ​വ​ശ്യ​മാ​യ ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക​ളു​ടെ ത​ല​വ​നാ​യ അ​ത​ത് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​രെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

കൃ​ഷി​വ​കു​പ്പ് ക​മീ​ഷ​ണ​ർ, ഹോ​ർ​ട്ടി​ക​ൾ​ച​ർ ഡ​യ​റ​ക്ട​ർ, ബ​ന്ധ​പ്പെ​ട്ട ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി വി​ള​നാ​ശ സ​ർ​വേ​ക​ൾ ന​ട​ത്തി ദു​രി​താ​ശ്വാ​സ വി​ല​യി​രു​ത്ത​ൽ റി​പ്പോ​ർ​ട്ടു​ക​ൾ എ​ത്ര​യും വേ​ഗം സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.

സെ​പ്റ്റം​ബ​റി​ൽ സാ​ധാ​ര​ണ​യി​ലും താ​ഴെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​തി​നാ​ൽ കെ.​എ​സ്.​എ​ൻ‌.​ഡി‌.​എം‌.​സി എ​ല്ലാ ആ​ഴ്ച​യും വ​ര​ൾ​ച്ച സാ​ഹ​ച​ര്യം അ​വ​ലോ​ക​നം ചെ​യ്യു​ക​യും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ താ​ലൂ​ക്കു​ക​ളെ വ​ര​ൾ​ച്ച ബാ​ധി​ത​മാ​യി ഘ​ട്ടം ഘ​ട്ട​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - 23 more taluks declared drought affected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.