Posted On
date_range Updated On
date_range ബംഗളൂരു, മൈസൂരു എക്സ്പ്രസ് വേ ഫ്ലൈഓവറിൽ നിന്ന് കാർ താഴേക്ക് വീണു; ടെക്കിക്ക് ദാരുണാന്ത്യം
ബംഗളൂരു: ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഫ്ലൈഓവറിൽ നിന്ന് കാർ താഴേക്ക് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. ബംഗളൂരുവില്‍ ഐ.ടി ഉദ്യോഗസ്ഥയായ അഞ്ജനയാണ്(32) മരിച്ചത് മാണ്ഡ്യയിലെ ഉമ്മടഹള്ളി ഗേറ്റിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തില്‍ പെട്ടത്. അമിത വേഗതയിൽ വന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ ഫ്ലൈഓവറിൽ നിന്ന് തെന്നിമാറി അണ്ടർപാസിലേക്ക് വീണു.
കാറിലുണ്ടായിരുന്ന അഞ്ജന പുറത്തേക്ക് തെറിച്ചുവീണു. ഭർത്താവ് ഹരീഷിനും ഡ്രൈവർ നിതിനും ഗുരുതരമായി പരിക്കേറ്റു. മൂവരെയും മാണ്ഡ്യയിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാണ്ഡ്യ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.