Posted On
date_range Updated On
date_range ബംഗളൂരു ജയിലിനുള്ളിൽ ബേക്കറി യൂണിറ്റ് ആരംഭിച്ചു; ലക്ഷ്യം തടവുകാരുടെ സ്വയംപര്യാപ്തത
ബംഗളൂരു: സർക്കാറിന് വരുമാനം ഉണ്ടാക്കുന്നതിനോടൊപ്പം തടവുകാരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ബംഗളൂരു സെൻട്രൽ ജയിലിൽ ‘നവ സങ്കൽപ ബേക്കറി’ എന്ന പേരിൽ ബേക്കറി യൂനിറ്റ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ജയിൽ, കറക്ഷനൽ സർവിസസ് പൊലീസ് ഡയറക്ടർ ജനറൽ അലോക് കുമാര്‍ ബേക്കറി ഉദ്ഘാടനം ചെയ്തു. എച്ച്.സി.എൽ ഫൗണ്ടേഷനുമായി സഹകരിച്ചാണ് സംരംഭം നടപ്പാക്കുന്നത്.
ബേക്കറിയിൽ തയാറാക്കിയ ഉൽപന്നങ്ങൾ ഡി.ജി.പി ജയിൽസ് കുമാർ രുചിയും ഗുണനിലവാരവും പരിശോധിച്ച് തയാറാക്കിയവരെ അഭിനന്ദിച്ചു. തടവുകാരുമായി സംവദിച്ച അദ്ദേഹം ബേക്കറി ഉൽപന്നങ്ങൾ തയാറാക്കുമ്പോൾ ഗുണനിലവാരത്തിനും ശുചിത്വത്തിനും മുൻഗണന നൽകണമെന്ന് ഉപദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.