ഉ​മ​ർ ഖാ​ലി​ദി​നെ​ക്കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ച് ബി.​കെ. ഹ​രി​പ്ര​സാ​ദ്

ബം​ഗ​ളൂ​രു: ജ​യി​ലി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍ഥി പ്ര​വ​ര്‍ത്ത​ക​നാ​യ ഉ​മ​ര്‍ ഖാ​ലി​ദി​നെ ‘ദേ​ശീ​യ​വാ​ദി’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​തി​നെ ന്യാ​യീ​ക​രി​ച്ച് ക​ര്‍ണാ​ട​ക കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ബി.​കെ. ഹ​രി​പ്ര​സാ​ദ്. ഉ​മ​ര്‍ ഖാ​ലി​ദി​നെ ‘ദേ​ശ​വി​രു​ദ്ധ​ന്‍’ എ​ന്ന് മു​ദ്ര​കു​ത്താ​നു​ള്ള ബി.​ജെ.​പി​യു​ടെ ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്തു. രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ നി​ന്ന് കാ​ണേ​ണ്ട വി​ഷ​യ​മാ​ണി​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ എ​തി​രാ​ളി​ക​ൾ ആ​രാ​ണ്. ത്രി​വ​ർ​ണ പ​താ​ക​യു​ടെ എ​തി​രാ​ളി​ക​ൾ ആ​രാ​ണ്. ദേ​ശീ​യ​ഗാ​ന​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ ആ​രാ​ണ് എ​ന്ന് ഹ​രി​പ്ര​സാ​ദ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ചോ​ദി​ച്ചു. ആ​റ് വ​ർ​ഷം നി​യ​മ​വി​രു​ദ്ധ​മാ​യി ജ​യി​ലി​ല​ട​ച്ചി​ട്ടും ഉ​മ​ര്‍ ജു​ഡീ​ഷ്യ​റി​ക്കെ​തി​രെ സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ജു​ഡീ​ഷ്യ​റി​യെ ബ​ഹു​മാ​നി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​മ​ര്‍ ഖാ​ലി​ദി​നെ ദേ​ശ​വി​രു​ദ്ധ​നാ​യി വി​ശേ​ഷി​പ്പി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്താ​ണ്. അ​യാ​ൾ​ക്കെ​തി​രെ എ​ഫ്‌.​ഐ.​ആ​ർ ഫ​യ​ൽ ചെ​യ്യാ​നോ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നോ സാ​ധി​ച്ചി​ട്ടി​ല്ല.

ആ​റ് വ​ർ​ഷ​മാ​യി ഖാ​ലി​ദി​നെ നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ങ്ക​ലി​ൽ വെ​ച്ച​തി​നെ അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് ഹ​രി​പ്ര​സാ​ദ് പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ന​ൽ ലോ ​സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഖാ​ലി​ദി​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ സെ​പ്റ്റം​ബ​ർ 15 ന് ​ഹ​രി​പ്ര​സാ​ദ് ഖാ​ലി​ദി​നെ ദേ​ശീ​യ​വാ​ദി എ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു.

തു​ട​ര്‍ന്ന് എ.​ബി.​വി.​പി സ്ക്രീ​നി​ങ്ങി​നെ എ​തി​ർ​ക്കു​ക​യും ഹ​രി​പ്ര​സാ​ദി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി.​വൈ. വി​ജ​യേ​ന്ദ്ര അ​ദ്ദേ​ഹം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. 

Tags:    
News Summary - B.K. Hariprasad insists on his statement about Umar Khalid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.