ബംഗളൂരു: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നയിക്കുന്ന റോഡ് ഷോ അരങ്ങേറുന്നതിനാൽ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചന്നപട്ടണ മുതൽ മദ്ദുർ വരെ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് നിയന്ത്രണം.
ബംഗളൂരുവിൽനിന്ന് മൈസൂരു ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബിഡദിയിൽനിന്ന് തിരിഞ്ഞ് ഹാരോഹള്ളി, കനക്പുര, മലവള്ളി വഴി യാത്ര ചെയ്യണം.
മൈസൂരുവിൽനിന്ന് ബംഗളൂരു ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മദ്ദുർ, കുനിഗൽ, നെലമംഗല പാത വഴിയോ മലവള്ളി, കനക്പുര, ഹാരോഹള്ളി വഴിയോ യാത്ര ചെയ്യണമെന്ന് മാണ്ഡ്യ, രാമനഗര ജില്ല അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.