കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് സമീപം കാറിന് തീപിടിച്ചു

മംഗളൂരു: ബെജായി കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ പ്രധാന കവാടത്തിന് സമീപം ഓടുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ബസ് സ്റ്റാൻഡ് കടന്നുപോകുമ്പോൾ എൻജിൻ കമ്പാർട്ടുമെന്റിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം നിർത്തി പുറത്തു ചാടി. കാറിന്റെ മുൻഭാഗം കത്തിനശിച്ചു.

പ്രദേശത്ത് കനത്തപുക പരന്നതോടെ ബസ് സ്റ്റാൻഡിലുണ്ടായിരുന്ന നൂറുകണക്കിന് യാത്രികർ പരിഭ്രാന്തരായി. സമീപത്തെ കടയുടമകളും ഓട്ടോറിക്ഷാ ഡ്രൈവർമാരും രക്ഷാപ്രവർത്തനം തുടങ്ങി. കദ്രി ഫയർ സ്റ്റേഷനിൽനിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കാറിന് വ്യാപക നാശനഷ്ടമുണ്ടായെങ്കിലും പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയതിനാൽ ബെജായ് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ട്രാഫിക് പൊലീസ് ഗതാഗതക്കുരുക്ക് നീക്കി ബസുകളുടെയും മറ്റു വാഹനങ്ങളുടെയും സുഗമമായ ഗതാഗതം പുനഃസ്ഥാപിച്ചു. സാങ്കേതിക തകരാറോ എൻജിനിലെ ഷോർട്ട് സർക്യൂട്ടോ ആണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

Tags:    
News Summary - Car catches fire near KSRTC bus terminal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.