മുഖ്യമന്ത്രി സിദ്ധരാമയ്യ തെറ്റായ ഇറങ്ങിയ ഹെലിപ്പാഡില്‍

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ തെറ്റായ ഹെലിപ്പാഡില്‍ ഇറങ്ങി

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടർ ഞായറാഴ്ച ലിംഗസുഗുർ പട്ടണത്തിലെ ഷെഡ്യൂൾ ചെയ്ത ഹെലിപ്പാഡിൽ നിന്ന് വ്യത്യസ്തമായ സ്ഥലത്ത് ലാൻഡ് ചെയ്തത് ആശയക്കുഴപ്പത്തിനിടയാക്കി. റായ്ച്ചൂർ റോഡിലെ ശ്രീനിവാസ് ലേഔട്ടിൽ പ്രത്യേകം നിർമിച്ച ഹെലിപ്പാഡായിരുന്നു നിശ്ചയിച്ചത്.

ഇവിടെ ഇറങ്ങുന്നതിന് പകരം കലബുറഗി റോഡിലെ ബി.ജെ.പി. എം.എൽ.എ മനപ്പ വജ്ജലിനായി തയാറാക്കിയ ഹെലിപ്പാഡിലാണ് ഇറങ്ങിയത്. ജില്ല ഭരണകൂട ഉദ്യോഗസ്ഥരും നിയമസഭാംഗങ്ങളും പൊലീസും നിയുക്ത ഹെലിപ്പാഡിൽ എം.എൽ.എയുടെ വരവിനായി കാത്തിരിക്കുന്നതിനാൽ മുഖ്യമന്ത്രി ഇറങ്ങുന്ന സമയത്ത് രണ്ട് പൊലീസ് സബ് ഇൻസ്പെക്ടർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മുഖ്യമന്ത്രിക്ക് പകരം പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയ ഹെലിപ്പാഡില്‍ ഇറങ്ങിയത്. സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടര്‍ ഇറങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ ഹെലികോപ്ടർ നിശ്ചിത ഹെലിപ്പാഡിൽ ഇറങ്ങാൻ തീരുമാനിച്ചതിനാൽ മുഖ്യമന്ത്രി തന്നെ മറ്റൊരു സ്ഥലത്ത് ഇറങ്ങാൻ നിർദേശിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇത് സുരക്ഷ വീഴ്ചയായി കണക്കാക്കുമെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Chief Minister's helicopter lands on wrong helipad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.