വിനോദസഞ്ചാര വകുപ്പിന്റെ ആറുദിന തീർഥാടന പാക്കേജ്

മംഗളൂരു: തെക്കൻ, തീരദേശ പ്രദേശങ്ങളിലെ പ്രധാന മത, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആറുദിന തിർഥാടന പാക്കേജുമായി സംസ്ഥാന ടൂറിസം വികസന കോർപറേഷൻ (കെ.എസ്.ടി.ഡി.സി). ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, മംഗളൂരു, ഉഡുപ്പി, കൊല്ലൂർ, മുരുഡേശ്വർ, ഗോകർണ തുടങ്ങിയ പ്രമുഖ തീർഥാടന കേന്ദ്രങ്ങളിലേക്കാണ് സന്ദർശനം.

യശ്വന്ത്പൂരിലെ ബി.എം.ടി.സി ബസ് സ്റ്റാൻഡിലെ കെ.എസ്.ടി.ഡി.സി ബുക്കിങ് കൗണ്ടറിൽനിന്ന് രാത്രി ഒമ്പതിന് യാത്ര തുടങ്ങും. രണ്ടാംദിവസം കലശേശ്വര, അന്നപൂർണേശ്വരി, ശൃംഗേരി ശാരദാംബ, മൂകാംബിക ദർശനത്തിനുശേഷം ബൈന്ദൂരിൽ തങ്ങും. മൂന്നാംദിവസം, ഗുണവന്തെയിലെ ഇഡുഗുഞ്ചി ഗണപതി, ശംബുലിംഗ, ഗോകർണം, മഹാബലേശ്വര ക്ഷേത്രം, ഓം ബീച്ച്, ധരേശ്വര ക്ഷേത്രം എന്നിവ സന്ദർശിച്ച് രാത്രി ഹോന്നാവരയിൽ തങ്ങും.

നാലാം ദിവസം, മുരുഡേശ്വര ക്ഷേത്രം, അനെഗുഡ്ഡെ വിനായക, ഉഡുപ്പി ശ്രീകൃഷ്ണ, മഞ്ജുള, കട്ടീലിൽ ദുർഗാപരമേശ്വരി ക്ഷേത്രദർശനം. അഞ്ചാം ദിവസം, ധർമസ്ഥല, മഞ്ജുനാഥേശ്വര, സൗതദ്ക വിനായക, ആദി സുബ്രഹ്മണ്യ, കുക്കെ സുബ്രഹ്മണ്യ ക്ഷേത്ര സന്ദർശനം. അവസാന ദിവസം പുലർച്ച 5.30ന് ബംഗളൂരുവിൽ തിരിച്ചെത്തും.

Tags:    
News Summary - Tourism Department's six-day pilgrimage package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.