ബംഗളൂരു: തന്‍റെ ലോക്‌സഭ മണ്ഡലമായ മാണ്ഡ്യയിൽ 500 കോടി രൂപ ചെലവിൽ ആഗോള നിലവാരമുള്ള ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ) കേന്ദ്രം സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കര്‍ണാടകയുടെ ഓട്ടോമൊബൈല്‍ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് പകരും. നിർദ്ദിഷ്ട കേന്ദ്ര നിര്‍മ്മാണത്തിന് 100 ഏക്കർ ഭൂമി ആവശ്യമാണ്. പദ്ധതിക്കായി സ്ഥലം അനുവദിച്ചു തരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞു. എ.ആർ.എ.ഐ സെന്‍ററിനുള്ള ഫണ്ട് ബജറ്റിൽ നീക്കിവച്ചതായും കുമാരസ്വാമി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.