Posted On
date_range Updated On
date_range സ്വത്തിൻറെ പേരിൽ ഉപദ്രവം; രണ്ടു സ്ത്രീകൾക്കെതിരെ കേസെടുത്തു
മംഗളൂരു: സ്വത്തിന്റെ പേരിൽ മാതാവിനെ നിരന്തരം ശല്യപ്പെടുത്തുകയും വീട്ടുജോലിക്കാരിയെ ആക്രമിക്കുകയും ചെയ്തതിന് രണ്ട് സ്ത്രീകൾക്കെതിരെ മുൽക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രതികളായ സാൻഡ്രെല്ല ബംഗേരയും അനിതയും 87 വയസ്സുള്ള അമ്മ മനോരമ ഹെൻറിയെ നിരന്തരം ഉപദ്രവിച്ചു വരുകയാണെന്നും വീട്ടുജോലിക്കാരി നീലമ്മയെയും ആക്രമിച്ചതായും പരാതിയിൽ പറയുന്നു.
ബാക്കി സ്വത്ത് രണ്ട് പെൺമക്കൾക്ക് വീതിച്ചു നൽകിയശേഷം മനോരമ തന്റെ ഓഹരി സ്വത്തിൽ താമസിക്കുന്നു. മാതാവിനെ ശല്യപ്പെടുത്തരുതെന്ന് പ്രാദേശിക സഭാ നേതാക്കൾ ഉപദേശിച്ചിട്ടും ഉപദ്രവം തുടരുന്നുവെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.