ബംഗ്ളൂരു : എസ്.കെ.എസ്.എസ്.എഫ് ബാംഗ്ലൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്ത് 16ന് "മദീന പാഷൻ" മീലാദ് കോൺഫറൻസ് നടക്കും. വൈകുന്നേരം 7മണിക്ക് മഡിവാള സാവരി ഹോട്ടലിൽ വെച്ചാണ് പരിപാടി. മരണപ്പെട്ട സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ അനുസ്മരണവും പ്രാർത്ഥനാസംഗമവും നടത്തും. എസ്.കെ.എസ്.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. സത്താർ പന്തല്ലൂർ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. മദീന പാഷൻ മീലാദ് കോൺഫറൻസിൽ അൻവർ മുഹ്‌യുദ്ധീൻ ഹുദവി ആലുവ മദ്ഹ് റസൂൽ പ്രഭാഷണം നടത്തും . പരിപാടി വിജയിപ്പിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ബാംഗ്ലൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു . വൈസ് പ്രസിഡന്റ് അബ്ദു സമദ് മൗലവി മാണിയൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.കെ സലീം സ്വാഗതവും സി.എച്ച് ഷാജൽ നന്ദിയും പറഞ്ഞു . സാദിഖ് സുല്ലിയ , മുസ്തഫ ഹുദവി ബൊമ്മനഹള്ളി , മഖ്‌സൂദ് മഡിവാള , ബിലാൽ മജെസ്റ്റിക് , തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.