ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ക​ർ​ണാ​ട​ക​യി​ൽ ടോ​ൾ നി​ര​ക്ക് വ​ര്‍ധ​ന

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ടോ​ൾ നി​ര​ക്കു​ക​ളി​ല്‍ വ​ര്‍ധ​ന. വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​ക്കു​ക​ൾ മൂ​ന്നു​മു​ത​ല്‍ അ​ഞ്ച് ശ​ത​മാ​നം വ​രെ വ​ര്‍ധി​പ്പി​ക്കും.

മൊ​ത്ത​വി​ല സൂ​ചി​ക​യു​മാ​യി (ഡ​ബ്ല്യു.​പി.​ഐ) ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​വ​ർ​ധ​ന​യെ​ന്നും സം​സ്ഥാ​ന​ത്തെ മി​ക്ക​വാ​റും എ​ല്ലാ ടോ​ൾ പ്ലാ​സ​ക​ൾ​ക്കും നി​ര​ക്ക് ബാ​ധ​ക​മാ​കു​മെ​ന്നും നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യി​ലെ (എ​ന്‍.​എ​ച്ച്.​എ.​ഐ) ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ഏ​ക​ദേ​ശം 10 ടോ​ൾ പ്ലാ​സ​ക​ളി​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ നി​ര​ക്കു​ക​ൾ പു​തു​ക്കും.

ബം​ഗ​ളൂ​രു-​മൈ​സൂ​രു എ​ക്സ്പ്ര​സ് വേ​യി​ലെ ക​ണി​മി​നി​കെ, ശേ​ഷ​ഗി​രി​ഹ​ള്ളി, ബം​ഗ​ളൂ​രു-​ഹൈ​ദ​രാ​ബാ​ദ് ഹൈ​വേ​യി​ലെ ബാ​ഗേ​പ്പ​ള്ളി, ബം​ഗ​ളൂ​രു എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലെ സാ​ദ​ഹ​ള്ളി, ബം​ഗ​ളൂ​രു-​തി​രു​പ്പ​തി റൂ​ട്ടി​ലെ നം​ഗ്ലി, സാ​റ്റ​ലൈ​റ്റ് ടൗ​ൺ റി​ങ് റോ​ഡി​ലെ ഹു​ലി​കു​ന്‍റെ, ന​ല്ലു​രു ദേ​വ​ന​ഹ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ ടോ​ൾ പ്ലാ​സ​ക​ളി​ൽ പു​തു​ക്കി​യ നി​ര​ക്കു​ക​ൾ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

2008 ലെ ​നാ​ഷ​ന​ൽ ഹൈ​വേ ഫീ​സ് നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് എ​ൻ‌.​എ​ച്ച്‌.​എ‌.​ഐ. പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ കെ.​ബി. ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ​യാ​ണ് നി​ര​ക്ക് വ​ര്‍ധ​ന പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ക. നി​ര​ക്ക് വ​ര്‍ധ​ന​ക്ക​നു​സ​രി​ച്ച് പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ ഒ​രു​ക്കു​ന്നി​ല്ല എ​ന്ന ആ​ക്ഷേ​പം യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - Toll charges to increase in Karnataka from April 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.