ബംഗളൂരു: 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കർണാടക ലോക് ഭവനില്‍ മൂന്ന് ദിവസത്തേക്ക് പൊതുജനങ്ങൾക്ക് സന്ദര്‍ശിക്കാന്‍ അനുമതി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറി ആർ. പ്രഭു ശങ്കര്‍ പുറപ്പെടുവിച്ചു. ആഗസ്റ്റ് 16, 17, 18 തീയതികളിൽ വൈകീട്ട് 5.30 മുതൽ 7.30 വരെ ലോക് ഭവനിലെ നിയുക്ത പ്രദേശങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
സന്ദർശകരുടെ സുരക്ഷക്കും പരിപാടിയുടെ സുഗമമായ നടത്തിപ്പിനും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്ദര്‍ശകര്‍ തിരിച്ചറിയൽ കാർഡ് കൈവശം വെക്കണം. എല്ലാ സന്ദർശകരും നിർബന്ധിത സുരക്ഷാ പരിശോധനക്ക് വിധേയരാകുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. പരിസരത്ത് നിശബ്ദത, അച്ചടക്കം, മാന്യത എന്നിവ പാലിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ലോക് ഭവനിൽ സ്വകാര്യ, ടാക്സി വാഹനങ്ങൾ അനുവദിക്കില്ല. ബാഗുകൾ, ഭക്ഷണസാധനങ്ങൾ, പാൻ, ഗുട്ട്ക, പുകയില ഉൽപ്പന്നങ്ങൾ, സിഗരറ്റുകൾ, മദ്യം വീഡിയോ കകാമറകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ, മൂർച്ചയുള്ള വസ്തുക്കൾ, തീപ്പെട്ടികൾ, ലൈറ്ററുകൾ, കത്തുന്ന വസ്തുക്കൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ പരിസരത്ത് കർശനമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.