ea yas5 raid ?????? ??????????????????????????? ???????? ???????? ???????? ????? ???? ????? ???????, ???????? ???? ??????? ?????????? ??????? ??????????

മം​ഗ​ളൂ​രുവിൽ ഒമ്പത് താലൂക്ക് ഓഫിസുകളിൽ ഒരേസമയം റെയ്ഡ് ​ക്രമക്കേട് കണ്ടെത്തി

മം​ഗ​ളൂ​രു: ലോ​കാ​യു​ക്ത മം​ഗ​ളൂ​രു ഡി​വി​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം മം​ഗ​ളൂ​രു,പു​ത്തൂ​ർ, ബ​ണ്ട്വാ​ൾ, സു​ള്ള്യ, ക​ട​ബ, ഉ​ള്ളാ​ൾ, മൂ​ഡ്ബി​ദ്രി, മു​ൽ​ക്കി, ബെ​ൽ​ത്ത​ങ്ങാ​ടി താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽ ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്തി. ലോ​കാ​യു​ക്ത ര​ജി​സ്റ്റ​ർ ചെ​യ്ത സ്വ​മേ​ധ​യാ ല​ഭി​ച്ച കേ​സു​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ലോ​കാ​യു​ക്ത ബി.​പി.​ദി​നേ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.​നാ​ല് ഡി​എ​സ്പി​മാ​ർ, അ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, 55 ലോ​കാ​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബ​ണ്ട്വാ​ൾ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ സം​ഘം തീ​ർ​പ്പാ​ക്കാ​ത്ത അ​പേ​ക്ഷ​ക​ളും കേ​സു​ക​ളും സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. കേ​സ് ഫ​യ​ലു​ക​ളി​ലെ രേ​ഖ​ക​ൾ, മു​ൻ ഉ​ത്ത​ര​വു​ക​ൾ, അ​പേ​ക്ഷ​ക​ളു​ടെ തീ​ർ​പ്പാ​ക്ക​ൽ, അ​നു​ബ​ന്ധ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ അ​വ​ർ പ​രി​ശോ​ധി​ച്ചു. പു​ത്തൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ഫ​യ​ലു​ക​ളു​ടെ തീ​ർ​പ്പാ​ക്ക​ൽ, കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ, വി​വി​ധ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ചു.

സു​ള്ള്യ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ വി​വി​ധ സെ​ക്ഷ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ഫ​യ​ലു​ക​ൾ, പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ, തീ​ർ​പ്പാ​ക്കാ​തെ കി​ട​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പ​രി​ശോ​ധ​ന​ക്കി​ടെ പാ​മ്പേ​ത്താ​ടി, കു​ത്ത്കു​ഞ്ച ഗ്രാ​മ​ങ്ങ​ളി​ൽ ഒ​രേ കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ​ക്ക് സെ​ക്ഷ​ൻ 94 സി ​പ്ര​കാ​രം ഭൂ​മി അ​നു​വ​ദി​ച്ച​താ​യി ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ന്ധ​പ്പെ​ട്ട ഫ​യ​ലും പ​രി​ശോ​ധി​ച്ചു.

ത​ഹ​സി​ൽ​ദാ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ, വി​വി​ധ സെ​ക്ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രി​ൽ നി​ന്ന് ലോ​കാ​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം, തീ​ർ​പ്പാ​ക്കി​യ അ​പേ​ക്ഷ​ക​ൾ, തീ​ർ​പ്പാ​ക്കാ​ത്ത അ​പേ​ക്ഷ​ക​ൾ എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​വ​ർ പ​രി​ശോ​ധി​ച്ചു. ചി​ല സെ​ക്ഷ​നു​ക​ളി​ലെ ഫ​യ​ലു​ക​ൾ വ​ള​രെ​ക്കാ​ല​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും കാ​ലം ഫ​യ​ലു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തെ​ന്ന് ജീ​വ​ന​ക്കാ​രോ​ട് ആ​രാ​ഞ്ഞു. 

Tags:    
News Summary - Irregularities found in simultaneous raids at nine taluk offices in Mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.