ജി.​എ​സ്. പാ​ട്ടീ​ൽ

ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​റാ​യി ജി.​എ​സ്. പാ​ട്ടീ​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ ഗു​രു​പാ​ദ​ഗൗ​ഡ സം​ഗ​ന​ഗൗ​ഡ പാ​ട്ടീ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജി.​എ​സ്. പാ​ട്ടീ​ലി​ന്‍റെ പേ​ര് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റാ​ണ് നി​ർ​ദേ​ശി​ച്ച​ത്.

ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര പി​ന്താ​ങ്ങി. സ​ഭാ​ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പ്രോ​ടെം സ്പീ​ക്ക​ർ ടി.​ബി. ജ​യ​ച​ന്ദ്ര ശ​ബ്ദ​വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം പാ​ട്ടീ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​ഖ്യാ​പി​ച്ചു. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​യ ബി.​ജെ.​പി​യും ജെ.​ഡി.​എ​സും സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചു. ഗ​ഡാ​ഗ് ജി​ല്ല​യി​ലെ റോ​ൺ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് നാ​ല് ത​വ​ണ എം.​എ​ൽ.​എ​യാ​യ വ്യ​ക്തി​യാ​ണ് പാ​ട്ടീ​ൽ. ലിം​ഗാ​യ​ത്ത് സ​മു​ദാ​യാം​ഗ​മാ​യ അ​ദ്ദേ​ഹം മു​മ്പ് ക​ർ​ണാ​ട​ക മി​ന​റ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ​യും ക​ർ​ണാ​ട​ക റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി ഡെ​വ​ല​പ്‌​മെ​ന്‍റ് ലി​മി​റ്റ​ഡി​ന്‍റെ​യും ചെ​യ​ർ​മാ​നാ​യി​രു​ന്നു.

ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യി പു​തി​യ സ്പീ​ക്ക​റെ ഔ​ദ്യോ​ഗി​ക ലെ​റ്റ​ർ​ഹെ​ഡി​ൽ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കാ​ൻ ബി.​ജെ.​പി​യും ജെ.​ഡി.​എ​സും തീ​രു​മാ​നി​ച്ച​താ​യി വ്യാ​ഴാ​ഴ്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ച നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക പ​റ​ഞ്ഞു. പാ​ർ​ട്ടി ലെ​റ്റ​ർ​ഹെ​ഡി​ൽ സ്പീ​ക്ക​റു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് രാ​ജ്യ​ത്തും സം​സ്ഥാ​ന​ത്തും കോ​ൺ​ഗ്ര​സ് പു​തി​യ പാ​ര​മ്പ​ര്യം ആ​രം​ഭി​ച്ച​താ​യും അ​തി​ലൂ​ടെ സ​ഭ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തി​യെ​ന്നും മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട 19 മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ൾ അ​ട​ങ്ങി​യ ക​ത്ത് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ആ​ഗ​സ്റ്റ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന് അ​യ​ച്ച​തി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്പീ​ക്ക​ർ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ, ചെ​യ​ർ​മാ​ൻ, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പാ​ർ​ട്ടി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത​വ​രു​ടെ പേ​രു​ക​ളും ക​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദെ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags:    
News Summary - G.S. Patil as Karnataka Legislative Assembly Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.