ചിക്കമഗളൂരു മുദിഗരെയിൽ പുലി കെണിയിൽ കുരുങ്ങിയ
നിലയിൽ
ബംഗളൂരു: ചിക്കമഗളൂരു മുദിഗരെ ബാലൂരിനടുത്തുള്ള കാപ്പിത്തോട്ടത്തിൽ കാട്ടുപന്നികളെ പിടിക്കാൻ വെച്ച കെണിയിൽ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ പുള്ളിപ്പുലി ചത്തു. പുലി കെണിയിൽ കുരുങ്ങിയ വിവരമറിഞ്ഞ് മുദിഗരെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. പുള്ളിപ്പുലിയെ കെണിയിൽനിന്ന് വേർപെടുത്തി മയക്കി സുരക്ഷിത ഇടത്തിലേക്ക് മാറ്റി. ചികിത്സിക്കാൻ ശിവമൊഗ്ഗയിൽനിന്ന് വെറ്ററിനറി ഡോക്ടർ എത്തിയെങ്കിലും ചികിത്സയോട് ക്രിയാത്മകമായി പ്രതികരിക്കാതെ പുലി മരണത്തിന് കീഴടങ്ങി. അതേസമയം, കെണിവെച്ച പന്നിവേട്ടക്കാർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി വിവരം ലഭിച്ചു. ഇവർക്കായി വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് അനധികൃത വേട്ട തടയുന്നതിനായി പട്രോളിങ്ങും ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.