ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപറേഷൻ ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് ഒരുക്കിയ കടുവയുടെ രൂപം
ബംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി 2,983 ഡ്രോണുകൾ ഉപയോഗിച്ച് ദേശീയ മൃഗമായ കടുവയുടെ രൂപം ആകാശത്ത് നിർമിച്ച് ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംനേടി ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപറേഷൻ (സി.ഇ.എസ്.സി).
ബന്നിമണ്ഡപയിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന ഡ്രോൺ ഷോയിൽ ലോക ഭൂപടം, സൈന്യം, മയിൽ, കാളിയമർദനം, അമ്പാരി ആനകൾ, കർണാടക ഭൂപടം, ചാമുണ്ഡേശ്വരി, ഡോൾഫിൻ എന്നിവയും മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ രൂപങ്ങളും ഡ്രോണുകൾ ഉപയോഗിച്ച് നിർമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.