ക​ടു​വ സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്ക്​ അ​ര​നൂ​റ്റാ​ണ്ട്

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തി​ന്‍റെ ക​ടു​വ സം​ര​ക്ഷ​ണ പ​ദ്ധ​തി അ​ര​നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു ദി​വ​സ​ത്തെ പ​രി​പാ​ടി ഏ​പ്രി​ൽ ഒ​മ്പ​തി​ന് മൈ​സൂ​രു​വി​ൽ തു​ട​ങ്ങും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 1973 ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് ക​ടു​വ സം​ര​ക്ഷ​ണ​ത്തി​നാ​യി ‘പ്രോ​ജ​ക്ട് ടൈ​ഗ​ർ’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

ബ​ന്ദി​പ്പു​ർ, നാ​ഗ​ർ​ഹോ​ളെ, മ​ലൈ മ​ഹാ​ദേ​ശ്വ​ര, ബി​ലി​ഗി​രി രം​ഗ​നാ​ഥ, കെ. ​ഗു​ഡി എ​ന്നീ ക​ടു​വാ​സ​ങ്കേ​ത​ങ്ങ​ളു​ടെ സാ​മീ​പ്യ​മാ​ണ് പ​രി​പാ​ടി​യു​ടെ വേ​ദി​യാ​യി മൈ​സൂ​രു​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ക​ടു​വ സം​ര​ക്ഷ​ണ​ത്തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക​ത്തി​നു മു​മ്പാ​കെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്ന​താ​ണ് മൂ​ന്നു ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഏ​റ്റ​വും പു​തി​യ ദേ​ശീ​യ ക​ടു​വ സെ​ൻ​സ​സ് റി​പ്പോ​ർ​ട്ട് ഈ ​ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി പു​റ​ത്തു​വി​ടും. കൂ​ടാ​തെ സ്മാ​ര​ക നാ​ണ​യ​വും പു​റ​ത്തി​റ​ക്കു​മെ​ന്ന് ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​തോ​റി​റ്റി മെം​ബ​ർ സെ​ക്ര​ട്ട​റി എ​സ്.​പി. യാ​ദ​വ് അ​റി​യി​ച്ചു. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വ​നം മ​ന്ത്രി​മാ​ർ, ക​ടു​വ​ക​ളു​ള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ മ​ന്ത്രി​മാ​ർ, ശാ​സ്ത്ര​ജ്ഞ​ർ, പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മൈ​സൂ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സെ​ന​റ്റ് ഹാ​ളി​ലോ ക​ർ​ണാ​ട​ക സം​സ്ഥാ​ന ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദ​ദാ​ന ഹാ​ളി​ലോ ആ​യി​രി​ക്കും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രി​പാ​ടി.

Tags:    
News Summary - Tiger Conservation Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.