ബംഗളൂരു: ഭവന മന്ത്രി ബി.ഇസഡ്. സമീർ അഹമ്മദ് ഖാന്‍റെ പുലകേശിനഗറിലെ വീട്ടില്‍ നിന്ന് 1.13 കോടി രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയി.സംഭവത്തില്‍ ശിവാജിനഗർ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. അമീർ അഹമ്മദ്, ബിസിനസ് പങ്കാളി സയ്യിദ് അമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ അകന്ന ബന്ധുവായ അമീർ അഹമ്മദ് ബിസിനസിൽ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കുടുംബത്തിന്‍റെ വിശ്വാസം നേടിയെടുത്ത പ്രതി അഞ്ചു ലക്ഷം സാമ്പത്തിക സഹായം മന്ത്രിയില്‍നിന്ന് നേടിയിരുന്നു. തുടര്‍ന്ന് മക്ക സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് സഹായം നല്‍കാത്തതിനെ തുടര്‍ന്നാണ് മോഷണം നടത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.