കേരളത്തിലെ ഐക്യജനാധിപത്യമുന്നണിയുടെ വിജയാഘോഷം കർണാടക യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെജസ്റ്റിക്ക് ചിക്കൻ കൗണ്ടി ഹോട്ടലിൽ നടന്നപ്പോൾ
ബംഗളൂരു: കേരളത്തിലെ യു.ഡി.എഫ് വിജയതരംഗം യു.ഡി.എഫ് കർണാടകയുടെ സംസ്ഥാന കമ്മിറ്റി നേതാക്കൾ കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും വിജയം ആഘോഷിച്ചു.മെജസ്റ്റിക് ചിക്കൻ കൗണ്ടിൽ ഹോട്ടലിൽ നടന്ന വിജയാഹ്ളാദയോഗം യു.ഡി.എഫ് കർണാടക വൈസ് ചെയർമാൻ ടി. സിറാജ് ഉദ്ഘാടനം ചെയ്തു. റഹീം ചാവശ്ശേരി, അബ്ദുല്ലത്തീഫ് ഹാജി, അലക്സ് ജോസഫ്, ഡോ. നകുല്‍ , സുബൈർ കായക്കൊടി, അഡ്വ. പ്രമോദ് വദപ്രത്ത് എന്നിവർ സംസാരിച്ചു. യു.ഡി.എഫ് കർണാടക ട്രഷറർ ജയ്സൺ ലൂക്കോസ് അധ്യക്ഷൻ വഹിച്ചു. കേരള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യു.ഡി.എഫ് കർണാടകയുടെ നേതൃത്വത്തിൽ വിപുല പ്രചാരണ പരിപാടികൾ നേരത്തെ സംഘടിപ്പിച്ചിരുന്നു.
കേരളത്തിൽനിന്നും നേതാക്കന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കൺവെൻഷനുകൾ നടത്തുന്നതോടൊപ്പം വിവിധ അസംബ്ലി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് വോട്ടർമാരെ കേരളത്തിലേക്ക് അയക്കാനുള്ള പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു.ബംഗളൂരുവില്‍ നിന്നും കേരളത്തിന്‍റെ വിവിധ മണ്ഡലങ്ങളിലേക്ക് 4,000 ത്തോളം വോട്ടർമാരെ ബസ്, ട്രെയിൻ തുടങ്ങിയ മാർഗങ്ങളിലൂടെ നാട്ടിലേക്ക് എത്തിച്ചിരുന്നു. കേരളത്തിലെ യു.ഡി.എഫ് തരംഗത്തിൽ പങ്കാളികളായ കർണാടകയിലുള്ള എല്ലാ യു.ഡി.എഫ് മലയാളി വോട്ടർമാരോടും യു.ഡി.എഫ് കർണാടക നന്ദി അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.