സമീർ അഹമ്മദ് ഖാൻ 

വിജയം നുകരാൻ കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ കേരളത്തിൽ

ബംഗളൂരു: കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച സ്റ്റാർ കാമ്പയ്നറായി പത്ത് രാപ്പകലുകൾ യു.ഡി.എഫ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തിയ കർണാടക ന്യൂനപക്ഷ-ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ വിജയം ആഘോഷിക്കാനും കേരളത്തിലെത്തി.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കൂട്ടി തുടങ്ങി നേതാക്കളുമായി അദ്ദേഹം സന്തോഷം പങ്കിട്ടു. കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ മുസ്‌ലിം ലീഗിന്റെ അഡ്വ.അബ്ദുൽ കരീം ചേലേരി, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തിൽ പി.വി.അൻവർ എന്നിവ ഒഴികെ താൻ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെ മുഴുവൻ യു.ഡി.എഫ് സ്ഥാനാർഥികളും വിജയിച്ച

സന്തോഷത്തിലാണ് മന്ത്രി ഖാൻ. കേരള കാമ്പയിൻ അവസാനിപ്പിച്ച മഞ്ചേശ്വരം മണ്ഡലത്തിൽനിന്ന് മന്ത്രിയുടെ സുഹൃത്തായ എ.കെ.എം അഷ്റഫ് 29,252 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ബഗൽകോട്ട്, ദക്ഷിണ ദാവൻഗരെ നിയമസഭ മണ്ഡലങ്ങളിൽ കേരള പര്യടനം കഴിഞ്ഞാണ് സമീർ അഹമ്മദ് ഖാൻ പ്രചാരണം നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര ആക്ഷേപം ഉയർന്നിരുന്നു.എന്നാൽ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പിയെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർഥികളാണ് വിജയിച്ചത്.

Tags:    
News Summary - Karnataka Minister Sameer Ahmed Khan in Kerala to bask in victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.