അസ്ബീർ
Posted On
date_range Updated On
date_range രാസലഹരിയിൽ സ്കൂട്ടർ ഓടിച്ച യുവാവ് അറസ്റ്റിൽ
മംഗളൂരു: രാസ ലഹരിയിൽ സ്കൂട്ടർ ഓടിച്ചാഹന പരിശോധനക്കിടെ എസ്ഐയോട് മോശമായി പെരുമാറിയതിനും യുവാവിനെ വിട്ടൽ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ കോൾനാട് സ്വദേശി മുഹമ്മദ് അസ്ബീറാണ് (26) അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് വിട്ടൽ പൊലീസ് സബ് ഇൻസ്പെക്ടർ ബി.എസ്. നായക്കും സംഘവും വിറ്റൽ ഫോർ-വേ ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ഹെൽമെറ്റ് ധരിക്കാത്തതിനാൽ സ്കൂട്ടർ പൊലീസ് തടഞ്ഞു.
പ്രതി സബ് ഇൻസ്പെക്ടറോട് അനുചിതമായി പെരുമാറുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. മയക്കുമരുന്ന് ഉപയോഗിച്ചതായി അസ്ബീർ സമ്മതിച്ചു.തുടർന്ന് വൈദ്യപരിശോധനക്ക് വിധേയനാക്കി മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.