കർണാടക ഭവനനിർമാണ മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ധനസഹായം നൽകുന്നു
തിരുവനന്തപുരം: കുടുംബശ്രീ എറണാകുളം ജില്ല മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഠനയാത്രക്കിടെ ബംഗളൂരുവില്‍ മതിലിടിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കി കർണാടക സര്‍ക്കാർ. ഭവനനിര്‍മാണ മന്ത്രി സമീര്‍ അഹമ്മദ് ഖാനും അഞ്ച് ലക്ഷം രൂപ വീതം നല്‍കി. പരിക്കേറ്റ മൂന്ന് പേര്‍ക്കും ലക്ഷം രൂപ വീതവും അദ്ദേഹം നല്‍കി.
ഏപ്രിൽ 29നാണ് കനത്ത മഴയെത്തുടര്‍ന്ന് ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് എറണാകുളം രാമമംഗലം കിഴുമുറി തെക്കേ ഇറമ്പില്‍ സ്മിത, ആശുപത്രിപ്പടി മനയ്ക്കുടിയില്‍ ലത എന്നിവർ മരിച്ചത്. അപകടം നടന്ന അന്നുമുതല്‍ പരിക്കേറ്റവര്‍ക്ക് ബംഗളൂരുവില്‍ ചികിത്സയും ഭക്ഷണ, താമസവും സൗകര്യവും സർക്കാർ ഒരുക്കി. തുടർന്ന്, സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വിമാനയാത്ര ടിക്കറ്റ് ഉള്‍പ്പെടെ അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ധനസഹായം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.